Chapter Title : പ്രേമ മന്ദാരം സീസൺ 2 Part 2 [കാലം സാക്ഷി]
കഴിക്കുമ്പോൾ ഞാൻ നോക്കിയിരുന്ന് വെള്ളമിറക്കാം.”
“ സമേ പറഞ്ഞ് പറഞ്ഞ് ഓവറാക്കണ്ട എനിക്ക് ഇഷ്ടമുള്ളത് ഞാൻ കഴിക്കും നീ ചോദിക്കണ്ട. ”
“ പക്ഷെ ബില്ലിൻ്റെ പൈസ കടക്കാര് എന്നോടല്ലേ ചോദിക്കുന്നത്.”
“ ആണോ എന്നാ അങ്ങ് സഹിച്ച് കൊടുക്ക്…” അത് പറഞ്ഞ് അവളെൻറെ ഇടത്തെ കയ്യിൽ കാര്യമായിട്ട് തന്നെ പിച്ച്. ഞാൻ നന്നായൊന്ന് എരിവ് വലിച്ചു.
അപ്പോഴേക്കും ഞങ്ങൾ നടന്ന് കടയിലെത്തുന്നു.
“ ഇവിടെ എന്താ വേണ്ടത് ” കൈ കഴുകി ഒഴിഞ്ഞ ഒരു ടേബിളിൽ ഇരുന്നപ്പോൾ വെയ്റ്റർ വന്ന് ചോദിച്ചു.
“ എനിക്ക് മൂന്ന് ദോശ…, പിന്നെ കറി എന്താ ഉള്ളത്.”
“ കറി ചിക്കനുണ്ട്, മുട്ടയുണ്ട്, വെജിറ്റബിളുണ്ട്..!” ആ ചേട്ടൻ പറഞ്ഞു.
“ എന്നാൽ ഒരു വെജിറ്റബിൾ കറിയെടുത്തോ, ഐഷുവിന് എന്താ വേണ്ടത്.” ഞാൻ ഐഷുവിനെ നേരെ ചോദിച്ചു.
“ എനിക്കൊരു ചായ മാത്രം മതി.” അവളത് പറഞ്ഞപ്പോൾ ഞാനൊന്ന് ഞെട്ടി. മുഖം കണ്ടാലറിയാം കക്ഷിക്ക് നല്ല വിശപ്പുണ്ടെന്ന്…! ഇനി ഞാൻ നേരത്തെ അങ്ങനെ കൊണ്ടാണോ?
“ ഡീ ഞാനത് വെറുതെ പറഞ്ഞതല്ലേ? നീ എന്തെങ്കിലും വാങ്ങിച്ച് കഴിക്കാൻ നോക്ക്” വെയ്റ്റർ ചേട്ടൻ കേൾക്കാതെ ഞാൻ അവളോട് പറഞ്ഞു.
“ ഇത് മാത്രം മതി ചേട്ട...” എന്നെ ശ്രദ്ധിക്കാതെ ആ ചേട്ടനെ നോക്കി ഐഷു പറഞ്ഞപ്പോൾ ഞാൻ അതിശയിച്ചു. ഇവൾക്കിതെന്ത് പറ്റി…! ഫുഡിൻ്റെ കേസിൽ ഇങ്ങനൊരു സാക്രിഫൈസ് അവൾ ചെയ്യണതല്ലല്ലോ?
“ ആഹ് വേണ്ടെങ്കിൽ വേണ്ട…!” അത്രക്ക് വാശിയാണെങ്കിൽ കുറച്ച് വിശന്നിരിക്കട്ടെ എന്ന് ഞാനും വിചാരിച്ചു.
ഒരു രണ്ട് മിനിറ്റ് കഴിഞ്ഞപ്പോൾ ദോശയും
💬 Comments
View all comments