Chapter Title : പ്രേമ മന്ദാരം സീസൺ 2 Part 2 [കാലം സാക്ഷി]
നീട്ടി വിളിച്ചു.
“ എന്താ…” നല്ല ദേഷ്യത്തിൽ ഐഷു ചോദിച്ചു.
“ അതെ ഞാൻ നേരത്തെ വെറുതെ പറഞ്ഞതാ എനിക്കറിഞ്ഞോടെ നിന്നെ, പിന്നെ നീ കുത്തുന്നതും മാന്തുന്നതുമൊക്കെ എനിക്ക് ഇഷ്ടമാ…! എന്ന് വെച്ച് ഓവർ ആക്കണ്ട കേട്ടോ” അങ്ങാണ് പറഞ്ഞെങ്കിലും മുൻക്കൂർ ജാമ്യം എടുക്കാൻ ഞാൻ മറന്നില്ല.
“ എനിക്ക് അരിയാടാ നീ എന്നെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി പറയുന്നതാണെന്ന്, പെട്ടെന്ന് അങ്ങനെ കേട്ടപ്പോൾ ചെറുതായിട്ട് ദേഷ്യം വന്നൂനെ ഉള്ളു…! എനിക്ക് സങ്കടമൊന്നുമില്ല.”
അത് പറഞ്ഞ് അവളെന്റെ പുറത്ത് അവളുടെ വലത്തേ കാവിൽ ചേർത്ത് വെച്ചു. എൻ്റെ ചുണ്ടിലും ഒരു പുഞ്ചിരി വിടർന്നു ആ ഫിലിൽ അങ്ങനെ കുറച്ച് നേരം ഞങ്ങൾ മൗനമായി സല്ലപിച്ചു.
“ ഡാ… എന്തെങ്കിലും കഴിക്കണ്ടേ?” പുള്ളിക്കാരിക്ക് വിശന്ന് തുടങ്ങി…!
“ ഹാ... അടുത്ത് ഹോട്ടൽ ഏതെങ്കിലും നോക്കിക്കോ? ” ഞാനത് പറഞ്ഞതും വലകെട്ടി ഇരയെ കാത്തിരിക്കുന്ന ചിലന്തിയെ പോലെ റോഡിൻ്റെ രണ്ട് സൈഡും വീക്ഷിക്കാൻ തുടങ്ങി.
“ ഡാ... ദാ… ഹോട്ടൽ...” മുന്നിലെ ഹോട്ടൽ എന്ന ബോർഡ് കണ്ടവൾ പറഞ്ഞു.
“ ഡീ… പിന്നെ നീ നോക്കിയും കണ്ടും ഒക്കെ കഴിച്ചില്ലെങ്കിൽ കയ്യിലെ കാശ് തീർന്ന്, അവസാനം വണ്ടി പണയം വെച്ച് നടന്ന് പോകേണ്ടി വരും.” ബൈക്ക് സൈഡാക്കി ഇറങ്ങി ഹോട്ടലിലേക്ക് നടക്കുമ്പോൾ ഞാനാണവളെ കളിയാക്കി.
“ പോടാ… അതിന് ഞാൻ ഒരുപാടൊന്നും കഴിക്കാറില്ല.”
“ പിന്നെ കഴിക്കാറില്ല ഇന്നലെ ഒറ്റ ദിവസം കൊണ്ട് മോളു എന്തൊക്കെയാ തിന്നതെന്നറിയോ?”
“ അത് പിന്നെ നീ കൂടി കഴിച്ചിട്ടല്ലേ”
“ അല്ലാടി നീ
💬 Comments
View all comments