Chapter Title : പ്രേമ മന്ദാരം സീസൺ 2 Part 2 [കാലം സാക്ഷി]
പക്ഷെ അത് കഴിഞ്ഞ് നീ ഒന്നും മിണ്ടാണ്ടിരുന്നപ്പോൾ എനിക്ക് ഭയങ്കര സങ്കടമായി അത് കൊണ്ട കരഞ്ഞത്.” അവളെന്റെ ചെവിയോട് ചുണ്ട് ചേർത്ത് വെച്ച് ചെറു പരിഭവം ചേർത്തവൾ പറഞ്ഞു.
“ ആണോ..? നീ ഒന്നും മിണ്ടാണ്ട് മുഖവും വീർപ്പിച്ച് ഇരുന്നത് കൊണ്ടല്ലേ ഞാനൊന്നും മിണ്ടാത്തത്. ഇനി എന്തെങ്കിലും സങ്കടം വന്നാൽ എന്നോട് പറയാതെ വെറുതെ വെറുതെ ഇരുന്ന് മോങ്ങിയാൽ എൻ്റെ സ്വഭാവം മാറും നോക്കിക്കോ?”
“ അത് പിന്നെ എനിക്ക് അത്രക്ക് സങ്കടം വന്നത് കൊണ്ടല്ലേ? ”
“ ഇനിയും ഇത് പോലെ സങ്കടം വരുമല്ലോ ആ സമയത്തെ കാര്യാമാ ഞാൻ പറഞ്ഞത്.”
“ മ്മ് “ അവളൊരു മൂളലിൽ അതിനുള്ള മറുപടിയൊതുക്കി.
“ അല്ല ഞാൻ മിണ്ടാണ്ട് ഇരുന്നോണ്ടാണോ മോൾക്ക് അത്രയും സങ്കടം വന്നത്.”
“ അത് കൊണ്ട് മാത്രമല്ല”
“ പിന്നെ…”
“ അത് എനിക്ക് ഇഷ്ടമുള്ളപ്പോൾ എൻ്റെ ചെക്കനെ വിളിക്കാൻ പറ്റില്ല എന്നൊക്കെ പറഞ്ഞാൽ. എനിക്ക് നിന്നോട് തല്ല് കൂടാൻ തോന്നുമ്പോളെല്ലാം എനിക്ക് കൂടണം അത് നീ ഉറങ്ങുമ്പോൾ ആയാലും…!”
“ ആഹാ അപ്പോൾ എന്നെ ദ്രോഹിക്കാൻ പറ്റാത്തത് കൊണ്ടാണല്ലേ സങ്കടം വന്നത്.” അത് പറഞ്ഞപ്പോഴേ കിട്ടി അടി വയറ്റിൽ ഒരു കുത്ത്.
“ ഞാൻ നിന്നെ ദ്രോഹിക്കോ നീ എൻ്റെ ചെക്കനല്ലേ…”
“ അത് നിൻ്റെ കൈ എൻ്റെ വയറ്റിൽ കയറിയപ്പോൾ മനസ്സിലായി” ഞാൻ ഒരു തമാശക്ക് പറഞ്ഞതെണെങ്കിലും അതിന് അവളിൽ നിന്നും മറുപടിയൊന്നും വാറണ്ടായപ്പോൾ പെണ്ണ് വീണ്ടും സീരീസ് ആയെന്ന് എനിക്ക് മനസ്സിലായി.
“ ഡി….!” ഞാൻ ഒരു താളത്തിന്
💬 Comments
View all comments