0%

Chapter Title : പ്രേമ മന്ദാരം സീസൺ 2 Part 2 [കാലം സാക്ഷി]

Author : Kambikathakal Read All Parts 365

അവളൊന്നും പറഞ്ഞില്ലെങ്കിലും, വേഗം കണ്ണെല്ലാം തുടച്ച് റെഡിയായി വണ്ടിയിൽ കയറി. അവളുടെ കണ്ണിലെ സന്തോഷത്തിൻ്റെ തിളക്കം കണ്ട് എനിക്കും സമദാനമായി.

പിന്നെ അങ്ങോട് എൻ്റെ പുറകിൽ ഒട്ടി ചേർന്നിരുന്ന് എൻ്റെ അടിവയറ്റിൽ ബലമായി കെട്ടി പിടിച്ചിരുന്നു, പക്ഷെ ആൾ സൈലന്റായിരുന്നു.

“ ഐഷു…” കൊറേ നേരം ആ മൗനം മുന്നോട്ട് പോയപ്പോൾ ഞാൻ അവളെ വിളിച്ചു.

“മ്മ്…” ചെറിയൊരു മൂളൽ മാത്രമായിരുന്നു അതിന് മറുപടി.

“ നീ ഇപ്പോൾ ഉടായിപ്പ് കരച്ചിലും തുടങ്ങിയല്ലേ?” അവളെയൊന്ന് മൂപ്പിക്കാൻ വേണ്ടിയാണ് ഞാനങ്ങനെ ചോദിച്ചത്.

“ ഉടായിപ്പോ ഞാനോ? “ അവൾക്ക് ഞാൻ പറഞ്ഞത് കത്തിയില്ലെന്ന് തോന്നുന്നു.

“ പിന്നെ നേരത്ത കരഞ്ഞത് എന്നെ കൊണ്ട് തന്നെ തന്ന വാക്ക് തിരിച്ചെടുപ്പിക്കാനല്ലേ? ” ഞാൻ വീണ്ടും ചൊരിഞ്ഞു.

“ പോടാ അവിടന്നു സത്യമായിട്ടും എനിക്ക് സങ്കടം വന്നിട്ടാ ഞാൻ കരഞ്ഞത്.” കുറച്ച് ചൂടിൽ തന്നെയാണ് അവളത് പറഞ്ഞത്.

“ പിന്നെ വാക്ക് തരുമ്പോൾ ഇല്ലാത്ത സങ്കടം, പെട്ടെന്നു എവിടുന്നാ പൊട്ടി മുളച്ചത്.”

“ അത് നീ എൻ്റെ മേത്ത് വെള്ളമൊഴിക്കാതിരിക്കാൻ ചെയ്തതല്ലേ?”

“ അത് കഴിഞ്ഞിട്ട് ഒരുപാട് നേരമായില്ലേ അപ്പോഴെന്നും നീ കരഞ്ഞില്ലെല്ലോ?”

“ അത് എനിക്ക് ആദ്യം അതില് അത്ര വിഷമമൊന്നും തോന്നിയില്ല. പക്ഷെ അതിന് ശേഷം നീ കിടന്നുറങ്ങിയില്ലേ?, നേരം വൈകിയപ്പോൾ  ഞാൻ നിന്നെ വിളിക്കാം എന്ന് വിചാരിച്ചതാ അപ്പോഴാണ് നേരത്തെ തന്ന വാക്ക് ഓർമ്മ വന്നത്. അങ്ങനെ നോക്കി ഇരുന്നപ്പോൾ എനിക്ക് സങ്കടമായി. പിന്നെ നീ എണീറ്റിട്ട് നിന്നെ വിളിക്കാത്തത് എന്താന്ന് ചോദിച്ചപ്പോൾ എനിക്ക് ദേഷ്യം വന്നു.

💬 Comments

View all comments