Chapter Title : പ്രേമ മന്ദാരം സീസൺ 2 Part 2 [കാലം സാക്ഷി]
കേട്ടോ?” അവളുടെ മറുപടിയിൽ നിന്ന് കിട്ടിയ ആശ്വാസത്തിൽ ഞാൻ പറഞ്ഞു.
“ഞാൻ വിളിക്കില്ല…” ഐഷു എൻ്റെ മുഖത്ത് നോക്കി ഗൗരവത്തിൽ അത് പറഞ്ഞപ്പോൾ എൻ്റെ കിളിയങ്ങ് പോയി.
“ അതെന്താ വിളിക്കാത്തെ” ഞാൻ അല്പം സൗമ്യമായാണ് ചോദിച്ചത്.
“ അത് ഞാൻ നിനക്കു വാക്ക് തന്നില്ലേ അത് മാറ്റാൻ പറ്റില്ല.” ഉറച്ച സ്വരത്തിൽ പറഞ്ഞവൽ മുഖം കുനിച്ചു താഴെ നോക്കി നിന്നു.
“ ഐഷു എൻ്റെ മുഖത്തേക്ക് നോക്കിയേ?” ഐഷുവിൻ്റെ മുഖം പിടിച്ചുയർത്തി, അവൾ ഒന്ന് മടിച്ചെങ്കിലും അതിന് സഹകരിച്ചു. ഞാൻ ആ കണ്ണുകളിലേക്ക് നോക്കി.
“ ഐഷൂന് ഞാനാണോ വലുത് അതോ എനിക്ക് തന്ന വാക്കോ ” ഞാൻ അത് ചോദിച്ചപ്പോൾ ആ കണ്ണുകൾ പെട്ടെന്നു ഒന്ന് പതറിയെങ്കിലും പെട്ടെന്ന് തന്നെ എൻ്റെ കണ്ണിലേക്ക് നോക്കി അവൾ മറുപടി നൽകി.
“ എനിക്ക് ഈ ലോകത്ത് എന്തിനേക്കാൾ വലുത് നീ തന്നെയാ ” അവളിൽ നിന്നും പ്രതീക്ഷിച്ച മറുപടി കിട്ടിയത് കൊണ്ട് ഞാൻ അവളോട് ചേർന്ന് നിന്ന് ആ കണ്ണുകൾ തുടച്ച് വാല്സല്യത്തോടെ എൻ്റെ മുഖം അവളോട് അടുപ്പിച്ച് തുടർന്നു.
“ അങ്ങനെയാണെങ്കിൽ ഞാൻ പറയുന്നത് കേൾക്ക്, മോളു ഇഷ്ടമുള്ളപ്പോൾ എന്നെ വിളിച്ചോ. എനിക്ക് തന്ന വാക്കല്ലേ അത് ഞാൻ തന്നെ വേണ്ടന്ന് വെച്ചു.” അത് പറയുമ്പോൾ അവളുടെ കണ്ണിലൊരു അത്ഭുതവും പിന്നെ ഒരു കുസൃതി ചിരിയും ഞാൻ കണ്ടു. പിന്നെ തലയാട്ടിയവൾ സമ്മതമറിയിച്ചു.
“ അപ്പോൾ എല്ലാം ഒക്കെയായല്ലോ, മോളു ആ കണ്ണൊക്കെ ഒന്ന് തുടച്ച് സുന്ദരിയായിട്ട് വന്ന് വണ്ടിയിൽ കേറിക്കെ.” അതിനു മറുപടിയായി
💬 Comments
View all comments