Chapter Title : പ്രേമ മന്ദാരം സീസൺ 2 Part 2 [കാലം സാക്ഷി]
ഇത് കൂടി കണ്ടോ?” എന്ന് പറഞ്ഞ് അവൾ അവളുടെ ഫോൺ ഓപ്പൺ ചെയ്ത് എന്തോ ചെയ്ത് എൻ്റെ മുന്നിലേക്ക് കാണിച്ചു. എൻ്റെ ചാറ്റ് ലിസ്റ്റായിരുന്നു അത്. അതിൽ ഞാനയച്ചിട്ടില്ലാത്ത കുറെ മെസ്സേജുകളും.
ഞാൻ നോക്കി അന്തം വിട്ട് നിന്നപ്പോൾ അതിൽ ഉണ്ടായിരുന്ന ഒരു വോയിസ് ക്ലിപ്പ് അവൾ പ്ലേ ചെയ്തു.
“ ഡീ ഇതാണ് പ്ലാൻ ഞാൻ നാളെ വന്ന് ഐഷുവിന്റെയും എൻറെയും ഒരു ഫോട്ടോ എടുക്കും. ഞങ്ങളുടെ രണ്ട് പേരുടെയും ഫോണിലെ ഇമെയിൽ ഒന്നായത് കൊണ്ട് എൻ്റെൽ എടുക്കുന്ന ഫോട്ടോ ഐഷുവിന്റെലും വരും. അത് നീ അവളറിയാതെ നിൻ്റെ ഫോണിൽ സെൻ്റ് ചെയ്യണം. പിന്നെ അത് സാഗറിന് വാട്സ്അപ്പ് ചെയ്ത് അവൻ കാണുന്നതിന് മുമ്പ് ഡിലീറ്റ് ചെയ്യണം പിന്നെ അവസാനം ഞാൻ അയക്കുന്ന മെയിലിലും സെൻ്റ് ചെയ്യണം.”
അത് കേട്ട് കഴിഞ്ഞപ്പോഴേ എൻ്റെ തൊണ്ട വരളാൻ തുടങ്ങി. ആ ശബ്ദം അത് എൻ്റെ തന്നെയാണ്. ഇനി ആരെങ്കിലും ഇമിറ്റേറ്റ് ചെയ്തതാകുമോ?
വിറയാർന്ന കൈകളോടെ ഞാൻ ആ വാട്സ്അപ്പ് പ്രൊഫൈലിന്റെ ഡീറ്റെയിൽസ് നോക്കി. എൻ്റെ നമ്പർ തന്നെയാണ് കാണിക്കുന്നത്. എൻ്റെ കൈ ഞാൻ പോലുമറിയാതെ എൻ്റെ പോക്കറ്റിൽ കിടന്ന ഫോണിലേക്ക് പോയി. രശ്മിയുടെ വാട്സ്അപ്പ് ചാറ്റ് ലിസ്റ്റ് കണ്ട എൻ്റെ ഹൃദയം നിന്ന് പോകുന്നത് പോലെ ഒരു നിമിഷം എനിക്ക് തോന്നി.
അതെ അവളുടെ ഫോണിൽ ഉണ്ടായിരുന്ന ചാറ്റുളെല്ലാം എൻ്റെ ഫോണിലുമുണ്ടായിരുന്നു. ഏകദേശം ഒരാഴ്ച്ച മുമ്പാണ് ഞാൻ അറിയാത്ത ചാറ്റുകൾ തുടങ്ങിയിരിക്കുന്നത്. എന്നാലും ഇതെങ്ങനെ ഞാൻ പോലുമറിയാതെ എൻ്റെ ഫോണിൽ നിന്നും. അതും എൻ്റെ വോയിസ് ഉൾപ്പെടെ.
💬 Comments
View all comments