Chapter Title : പ്രേമ മന്ദാരം സീസൺ 2 Part 2 [കാലം സാക്ഷി]
തന്നെ നിന്നെങ്കിലും എനിക്ക് കിട്ടിയ മാറ്റ് തെളിവുകൾ വെച്ച് എൻ്റെ അന്വേഷണം തുടർന്നു. സാഗറിന് അയച്ച ശേഷം അവൾ അയച്ചു എന്ന് പറയുന്ന മെയിൽ ആരുടെയാണ് എന്ന് കണ്ടുപിടിക്കാൻ ഞാൻ തീരുമാനിച്ചു. ജിമെയിൽ എടുത്ത് ലോഗിൻ ചെയ്യാൻ മെയിൽ കൊടുത്തു പക്ഷെ പാസ്സ്‌വേർഡ്?
ഞാൻ വെറുതെ ഒന്ന് മുതൽ പത്ത് വരെയൊക്കെ അടിച്ച് നോക്കി. എല്ലാം റോങ്ങ് പാസ്സ്‌വേർഡ് എന്ന് കാണിച്ചു. പിന്നെ വെറുതെ ഞാൻ സ്ഥിരം ഉപയോഗിക്കുന്ന പാസ്സ്‌വേർഡ് അടിച്ച് നോക്കിയപ്പോൾ അത് ഓപ്പണായി അത് എനിക്ക് വലിയ ഷോക്കായി. അതെനിക്കും ഐഷുവിനും മാത്രം അറിയാവുന്ന പാസ്സ്‌വേർഡ് ആണ്…!
അതിനേക്കാൾ എന്നെ ഞെട്ടിച്ചത് ആ മെയിലിൽ ഉണ്ടായിരുന്ന കാര്യങ്ങളായിരുന്നു. രശ്മി പറഞ്ഞത് പോലെ അവൾ ആ ഫോട്ടോ ഈ ഈമെയിലിലേക്ക് അയച്ചിട്ടുമുണ്ട്. അതിന് ശേഷം ഈ മെയിലിൽ നിന്ന് തന്നെയാണ് അതൊരു പ്രിന്റിങ് സ്റ്റോറിന്റെ മെയിലിലേക്കുമയട്ടുണ്ട് . അതും എനിക്ക് അറിയാവുന്ന പ്രിന്റിങ് സ്റ്റോർ…!
അതിന് ശേഷം ഞങ്ങളുടെ കോളേജിലെ കുറച്ച് പിള്ളാർക്ക് അതും എൻ്റെ ഇയറല്ലാത്ത പിള്ളേർക്ക് ആ ഫോട്ടോ അയച്ചിട്ടുണ്ട് മിക്കതും എനിക്ക് പരിചയമില്ലാത്തവർ. ആ ഫോട്ടോയുടെ കൂടെയുള്ള മെസ്സേജ് വായിച്ച് വീണ്ടും ഞെട്ടി.
ആ ഫോട്ടോ ഷെയർ ചെയ്യാനും അത് എവിടെ നിന്ന് കിട്ടിയെന്ന് പറയരുതെന്നും ചോദിച്ചാൽ ആര് തന്നു എന്ന് പറയണമെന്നും, എപ്പോൾ തന്നു എന്ന് പറയണമെന്നുമുൾപ്പെടെ എല്ലാം ആ മെസ്സേജിൽ ഉണ്ടായിരുന്നു. പിന്നെ ഇതിനെല്ലാം പ്രതിഫലമായി കുറച്ച് പണം അക്കൗണ്ടിൽ അയച്ചതിൻ്റെ വിവരങ്ങളും. ഇത് പ്രതിഫലത്തിന്റെ പകുതിയാണെന്നും ബാക്കി ഷെയർ ചെയ്ത് കഴിഞ്ഞ് തരാമെന്നും.
അതെ ഞാൻ രണ്ട്
💬 Comments
View all comments