Chapter Title : പ്രേമവും കാമവും [ബഗീര]
സ്റ്റാളിൽ ലേഖ ജോലിക്ക് കയറുന്നത്. സാമ്പത്തികമായി ഉയർന്നെങ്കിലും ജീവിത സാഹചര്യം മാറി മറിഞ്ഞെങ്കിലും ലേഖയെ ഒരു പ്രധാന പ്രശ്നം അലട്ടിയിരുന്നു 'സെക്സ്' .. പലപ്പോഴും ജയന്റെ കാട്ടി കൂട്ടലുകളിൽ അവൾ തൃപ്തയായിരുന്നില്ല . ചില രാത്രികളിൽ തന്റെ വിധിയെ പഴിച്ച് കണ്ണീരിനാൽ തലയിണയെ തലോടി അവൾ നിദ്രയിലേക്ക് വീണുറങ്ങുമായിരുന്നു..
അന്ന് ഒരു തിങ്കളാഴ്ച ആയിരുന്നു പതിവ് പോലെ രാവിലെ തന്നെ മോളെ സ്കൂളിൽ പറഞ്ഞ് വിട്ട് തനിക്കുള്ള ഉച്ച ഭക്ഷണവും ബാഗിലാക്കി റോഡിലേക്കിറങ്ങി... എന്നും പോകാറുള്ള 'ശരവണ' ബസ്സ് സമയമായിട്ടും വരാത്തതിനാൽ അതു വഴി വന്ന ഓട്ടോയ്ക്ക് കൈ നീട്ടി.. ഓട്ടോ റോഡിന് ഓരം ചേർന്ന് നിർത്തി അതിൽ രണ്ട് പേരുണ്ടായിരുന്നു. ഒരു സ്ത്രീയും അവരുടെ മകനനാണെന്ന് തോന്നിപ്പിക്കുന്ന ഒരു ചെറുപ്പക്കാരനും..
ടൗണിലേക്കാണോ ? ലേഖ ഓട്ടോ ഓടിക്കുന്ന മധ്യവയസ്കനോട് ചോദിച്ചു..
അതേ .. കയറിക്കോളൂ..
ലേഖ ഓട്ടോയിൽ കയറിയിരുന്നു. അടുത്തിരുന്ന സ്ത്രീ അവളെ നോക്കി ചിരിച്ചു അവളും തിരിച്ച് ഒരു പുഞ്ചിരി നല്കി..
ശരവണ ഇന്ന് ഇല്ലാന്ന് തോന്നുന്നു ല്ലേ ? ആ സ്ത്രീ ലേഖയോട് ചോദിച്ചു.
ആ... നിങ്ങള് ഏട്ത്തേക്കാ ?
ഇവന്റെ കോളേജ് വരെ ഒന്ന് പോണം , എന്റെ മോനാ അർജുൻ, എന്തോ കുരുത്തക്കേട് ഒപ്പിച്ച് വച്ചിട്ടുണ്ട്.. അത് പറഞ്ഞപ്പോൾ അവൻ തല താഴ്ത്തി ഇരിപ്പായിരുന്നു.
അങ്ങനെ എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെ നിർമ്മലഗിരി എന്ന ബോർഡിന് മുൻപിൽ ഓട്ടോ ചെന്ന് നിന്നു . അവർക്ക് ഇറങ്ങാൻ വേണ്ടി ലേഖയും ഇറങ്ങികൊടുത്തു .
എന്നാ ഞങ്ങൾ വരട്ടെ മോളേ എന്ന് പറഞ്ഞ് ആ
💬 Comments
View all comments