Chapter Title : പ്രേമവും കാമവും [ബഗീര]
തടവി ഡോർ തുറന്ന് ഒരാൾ അകത്തേക്ക് കയറി വന്നു. അയാളെ കണ്ട് അവൾ എഴുന്നേറ്റു നിന്നു..
പുതിയ പുസ്തകങ്ങൾ ഇന്ന് വരുമെന്നല്ലേ പറഞ്ഞത് ലേഖേ ,
അതേ മാത്യുച്ഛായ.
ആ.. ഞാൻ ഒന്ന് കോട്ടയം വരെ പോകുവാണ് രണ്ട് ദിവസം കഴിഞ്ഞേ വരുള്ളു. ഇത് അയ്യായിരം രൂപയുണ്ട് കൈയ്യിലുള്ള പൊതി അവൾക്ക് നേരെ നീട്ടി, പുസ്തകം കൊണ്ട് വരുമ്പോൾ കൊടുത്തേക്ക് . എന്തേലും ബാലൻസ് ഉണ്ടെങ്കിൽ എന്നെ വിളിക്കാൻ പറഞ്ഞാൽ മതി
ഓക്കെ അച്ഛായ ...
അയാൾ അവിടെയുള്ള ഓഫീസ് മുറിയിലേക്ക് കയറി എന്തൊക്കെയോ ഫയൽസ് എടുത്ത് പുറത്തേക്കിറങ്ങി.
ഡോ ലേഖേ താൻ പറഞ്ഞിരുന്നില്ലേ ഹെൽപിന് ഒരാള് വേണമെന്ന്, ഇന്ന് ഉച്ച കഴിഞ്ഞ് ഒരു പയ്യൻ വരും അരുൺ എന്നോ അർജുൻ എന്നോ എങ്ങാണ്ടാ പേര്. അവനെ കാര്യങ്ങളൊക്കെ ഒന്ന് പഠിപ്പിച്ചു കൊടുക്ക്.. അയാൾ പുറത്തേക്കിറങ്ങുന്നതിനിടെ പറഞ്ഞു.
അർജുൻ ആ പേര് എവിടെയോ കേട്ടിട്ടുണ്ടല്ലോ , ഇന്ന് ഓട്ടോയിലുണ്ടായിരുന്ന പയ്യൻ അവന്റെ പേരും അർജുൻ എന്ന് തന്നെയായിരുന്നില്ലേ ? അവളുടെ ചിന്തകൾ കാടുകയറി ..
സമയം ഏതാണ്ട് രണ്ട് മണിയായി ഇന്ന് പൊതുവേ കസ്ററമേഴ്സ് കുറവായതിനാൽ പാതിവായിച്ചുവച്ച ഒരു സങ്കീർത്തനം പോലെ എന്ന പുസ്തകം അവൾ വായിച്ചു തീർത്തിരുന്നു. വയറ്റിൽ നിന്ന് സംഗീതം പുറപ്പെട്ടു തുടങ്ങിയപ്പോൾ അവൾ ബാഗിൽ നിന്നും ഭക്ഷണം എടുത്തു വച്ച് കഴിക്കാനായി ഇരുന്നു.
എന്ത് ചൂടാപ്പാ,ഇത്... ലേഖ ആരോടെന്നില്ലാതെ സ്വയം പിറു പിറുപിറുത്തു..
എത്ര ദിവസമായി മാത്യുച്ഛായനോട് ഒരു ഏസി വച്ചു തരാൻ പറയുന്നു ഇയാളെ പോലെ ഒരു അറു പിശുക്കൻ ഈ ലോകത്ത് വേറെ കാണില്ല.. മുകളിൽ എന്തിനോ വേണ്ടി കറങ്ങികൊണ്ടിരിക്കുന്ന ഫാനിനെ നോക്കി അവൾ പിറുപിറുത്തു കൊണ്ട് ഭക്ഷണം കഴിക്കുന്നത് തുടർന്നു...
അതിനിടെ ഡോർ തുറന്ന് ഒരു ചെറുപ്പക്കാരൻ ഉള്ളിലേക്ക് കടന്നു വന്നു.
ഒരു നീല ചെക്ക് ഫുൾ സ്ലീവ് ഷർട്ട് ഇൻ ചെയ്തിരിക്കുന്നു. കണ്ണട വെച്ചിട്ടുണ്ട്. ചൂടായതിനാലാവാം തലയിൽ തൊപ്പിയും വച്ചിട്ടുണ്ടായിരുന്നു. ഉള്ളിലേക്ക് കയറിയപ്പോൾ അവൻ ആ തൊപ്പി ഊരി മാറ്റി . തന്റെ വലതു കൈ കൊണ്ട് മുടി
💬 Comments
View all comments