0%

Chapter Title : പ്രേമവും കാമവും [ബഗീര]

Author : Kambikathakal Read All Parts 338

പിറുപിറുത്തു കൊണ്ട് ഭക്ഷണം കഴിക്കുന്നത് തുടർന്നു...

അതിനിടെ ഡോർ തുറന്ന് ഒരു ചെറുപ്പക്കാരൻ ഉള്ളിലേക്ക് കടന്നു വന്നു.

ഒരു നീല ചെക്ക് ഫുൾ സ്ലീവ് ഷർട്ട് ഇൻ ചെയ്തിരിക്കുന്നു. കണ്ണട വെച്ചിട്ടുണ്ട്. ചൂടായതിനാലാവാം തലയിൽ തൊപ്പിയും വച്ചിട്ടുണ്ടായിരുന്നു. ഉള്ളിലേക്ക് കയറിയപ്പോൾ അവൻ ആ തൊപ്പി ഊരി മാറ്റി . തന്റെ വലതു കൈ കൊണ്ട് മുടി ഒന്നു ഒതുക്കി..

ലേഖ മാഡം അല്ലേ ?

മാഡം ആദ്യമായാണ് തന്നെ ഇങ്ങനെ ഒരാൾ അഭിസംബോധന ചെയ്യുന്നത്..

അയ്യോ മാഡം എന്നൊന്നും വിളിക്കണ്ട.

ഞാൻ മാത്യു സാർ പറഞ്ഞിട്ട് വന്നതാണ് , അരുൺ.

ആഹ് സാർ പറഞ്ഞിരുന്നു. ഒരു അഞ്ച് മിനുട്ടേ ഞാൻ ഈ ഭക്ഷണം ഒന്ന് കഴിച്ചോട്ടെ , ഇങ്ങള് ആ കസേരയിലേക്ക് ഇരിക്ക്. മേശയ്ക്ക് അരികിലായി വച്ചിരിക്കുന്ന മറ്റൊരു കസേര ചൂണ്ടിക്കാട്ടി ലേഖ പറഞ്ഞു.

നീ ഫുഡ് കയിച്ചിനേനോ ?

ആഹ് മാഡം ഞാൻ കഴിച്ചിട്ടാ ഇറങ്ങിയെ.

വീണ്ടും അരുൺ മാഡം എന്ന് വിളിച്ചപ്പോൾ അവൾ അവനെയൊന്ന് തറപ്പിച്ചു നോക്കി..

സോ .. സോറി ചേച്ചീ..

ലേഖയും അരുണും ഒരുമിച്ച് പൊട്ടി ചിരിച്ചു. ലേഖ ഭക്ഷണം കഴിച്ചു കൈ കഴുകി, അവന് അഭിമുഖമായി ഒരു കസേര വലിച്ചിട്ട് ഇരുന്നു.

എവിടാ ഇന്റെ സ്ഥലം ?

കതിരൂരാ ചേച്ചി. ഇങ്ങളോ ?

ഞാൻ മട്ടന്നൂർ..

പഠിപ്പൊക്കെ കഴിഞ്ഞോ ?

ഞാൻ ഡിഗ്രി കംപ്ലീറ്റ് ചെയ്തു പിന്നെ ഒന്നു രണ്ടു വർഷം ബാംഗ്ലൂർ ഒരു ബേക്കറിയിൽ ജോലിചെയ്തു . അവിടം മടുത്തപ്പോൾ കുറച്ചുനാൾ വീട്ടിലിരുന്നു. അതിനിടെ ആണ് ഇങ്ങനെ ഒരു

💬 Comments

View all comments