0%

Chapter Title : പ്രേമവും കാമവും [ബഗീര]

Author : Kambikathakal Read All Parts 339

ജോലി ചങ്ങായി തരപ്പെടുത്തി തന്നത്.

അപ്പോ ഈട മടുക്കുമ്പോൾ ഇതും ഒയിവാക്കി പോകുമായിരിക്കും അല്ലേ?

അങ്ങനെ ചോയിച്ചാ.. ചെലപ്പോ ...

ആഹ് ..

പൊരെല് ആരൊക്കെ ഇണ്ട് ?

അച്ഛനും അമ്മേം ചേട്ടനും , ഏട്ടൻ തലശ്ശേരി ഒരു ഫിനാൻസ് കമ്പനായിലാ... ഇങ്ങളെ വീട്ടിലോ.

ഭർത്താവും ഒരു മോളും. അദ്ദേഹം കോൺട്രാക്ടർ ആണ് മോള് ആറിൽ പഠിക്കുന്നു.

വാ ഞാൻ ഇതൊക്കെ ഒന്ന് കാണിച്ച് തെരാം ലേഖ എഴുന്നേറ്റ് പുസ്തകങ്ങൾ അടക്കി വെച്ച ഷെൽഫിനടുത്തേക്ക് നടന്നു പുറകിലായി അരുണും..

ഈ ഷെൽഫിൽ എല്ലാം ബാലസാഹിത്യമാണ്, ഇവിടെ നോവൽ , ഇതിൽ കഥകൾ, ദാ ഇത് ആത്മകഥയും ജീവചരിത്രങ്ങളും അങ്ങനെ ഒരോ ഷൈൽഫും അതിലെ പുസ്തകങ്ങളും അവൾ അവനു പരിചയപ്പെടുത്തി കൊടുത്തു.

പുതിയ പുസ്തകങ്ങളുടെ സ്റ്റോക്ക് വരുമ്പോൾ അത് എടുത്തു വയ്ക്കണം, പിന്നെ അത് കമ്പ്യൂട്ടറിൽ എൻട്രി ചെയ്യണം അത് പോലെ തന്നെ വിൽക്കുന്നതിന്റെയും ഡാറ്റ ഇതിൽ ഉണ്ടായിരിക്കണം . മേശയുടെ മുകളിലിരിക്കുന്ന കമ്പ്യൂട്ടർ ചൂണ്ടിക്കാട്ടി ലേഖ പറഞ്ഞു.

അവർ പിന്നെയും പരസ്പരം ഓരോ കാര്യങ്ങൾ സംസാരിച്ചു കൊണ്ടിരുന്നു. അതിനിടയിൽ ഡിസി ബുക്സ് എന്നെഴുതിയ ഒരു വാൻ കടയുടെ മുന്നിൽ വന്നു നിന്നത് കണ്ട് ലേഖ ഗ്ലാസ്സ് ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി.

ഇന്ന് കുറേ ഓർഡർ ഉണ്ടല്ലോ ലേഖേ..

അവിടിടയായി നര കയറിയ താടിയിൽ തടവിക്കൊണ്ട് അയാൾ ചോദിച്ചു..

ആഹ് കുറച്ചധികം ഉണ്ട് ബാബു ഏട്ടാ...

ഈയിടെ ആയിട്ട് വായനക്കാരുടെ എണ്ണം കൂടിയോ..

ആളുകൾക്ക് ബുദ്ധി വച്ചെന്ന് തോന്നുന്നു ലേഖ ചിരിച്ചു കൊണ്ടു പറഞ്ഞു, ഒപ്പം ബാബുവും

💬 Comments

View all comments