Chapter Title : പ്രേമവും കല്യാണവും [AARKEY]
കയറ്റി അവർക്ക് നല്ല ഫുഡ് വാങ്ങി കൊടുത്തു ....... ആശക്കും ആനിക്കും സന്തോഷമായി ......
ആനി .... ചേച്ചി ... ഇവിടൊരു ജോലി നോക്ക് ..... എപ്പോയും ഹാപ്പിയായിരിക്കാം ... ഒരു ടെൻഷനും കാണില്ല ....
കിരൺ ... ഇവിടെയൊക്കെ ജോലികിട്ടാൻ വലിയ ബുദ്ധിമുട്ടായിരിക്കും .... IT വല്ലതുമായിരുന്നെങ്കിൽ നോക്കാമായിരുന്നു ........
ആനി .... നമുക്ക് നോക്കാം ചേട്ടാ .....
കിരൺ .... നോക്ക് .....
പിറ്റേന്ന് ആനി പഴയ പത്രം മൊത്തം തപ്പി .... അതിൽ ഒന്ന് മൂന്ന് വേക്കൻസി തപ്പിയെടുത്തു ..... അത് ശങ്കറിനോടും സുരേഷിനോടും പറഞ്ഞു ...... വെറുതെ പോയി നോക്കാൻ അവരും പറഞ്ഞു ..... ആശയേയും കൊണ്ട് ഇന്റർവ്യൂന് പോകൻ ശങ്കർ കിരണിനോട് പറഞ്ഞു ..... ആദ്യം പോയ സ്കൂളിൽ അവർ വേറെ ടീച്ചറെ എടുത്തു എന്ന് പറഞ്ഞു ... രണ്ടാമത് പോയ സ്കൂളിൽ അവർക്ക് ഹിന്ദി ടീച്ചറെ ആണ് ആവശ്യം ..... ആശ വീട്ടിൽ പോകാമെന്ന് പറഞ്ഞ് വണ്ടിയിലെ കയറി .... ആനിയുടെ നിർബന്ധപ്രകാരം അവർ അവസാനത്തെ സ്കൂളിൽ പോയി ..... ഇന്റർവ്യൂ കഴിഞ്ഞ് വിളിക്കാമെന്ന് പറഞ്ഞതുകൊണ്ട് അവർ അവിടെ നിന്നും ഇറങ്ങി .... കിരൺ ഉള്ളതുകൊണ്ട് അവരെ കാറിൽ ബീച്ചിലും പാർക്കിലുമൊക്കെ കൊണ്ടുപോകും ..... അവിടെ കറങ്ങി നടക്കാൻ ആശക്കും ആനിക്കും നല്ല ഇഷ്ടമായിരുന്നു ..... വൈകുന്നേരം അവർ വീട്ടിലേക്ക് മടങ്ങാൻ നേരം .....
ആനി .... ചേച്ചിക്ക് ഇവിടം ഇഷ്ടമായോ ?
ആശ ... മും .....
ആനി .... ചേട്ടനോ ?
കിരൺ .... ഞാൻ രാവിലെ പോയാൽ രാത്രിലാണ് വരുന്നത് ... നിങ്ങൾ ഉള്ളതുകൊണ്ടാണ് ഞാൻ ഇറങ്ങിയതുതന്നെ ..... അല്ലാതെ ഞാൻ ഒരിടത്തും പോകില്ല .....
അവർ വീട്ടിലെത്തി ....
ശങ്കർ .... എടാ ... നിന്നെ ഈ ഫ്ളാറ്റിലെ കെയർ ടേക്കർ വന്ന് തിരക്കിയിട്ട് പോയി ..... എന്തിനാ ...?
കിരൺ .... ഈ ഫ്ളാറ്റിലെ ഓണർ ഇവിടേക്ക് താമസിക്കാനായി വരുന്നു .... എന്നോട് ഉടനെ മാറിക്കൊടുക്കണമെന്ന് പറഞ്ഞു ..... ഞാൻ വേറെ നോക്കുന്നുണ്ട്
💬 Comments
View all comments