Chapter Title : പ്രേമവും കല്യാണവും [AARKEY]
ആ ഒരു വിഷമംകൊണ്ട് ചോദിച്ചതാ ....
കിരൺ അവിടെ നിന്നു .... ഞാൻ പോകുന്നു ... നിങ്ങൾ കുറച്ച് നടന്നിട്ട് വരൂ ....
ആനി .... ഇന്നലത്തേതിന്റെ ബാക്കി അടിക്കാനല്ലേ കള്ളാ പോകുന്നത് ......
അപ്പോൾ ആശക്ക് ഒരു കാര്യം വ്യക്തമായി അവളുടെ സാമിപ്യം കിരണിന് ഇഷ്ടമാകുന്നില്ലെന്ന് .... ഒന്നും മിണ്ടാതെ അവൾ ആനിയെയും കൂട്ടി മുന്നോട്ട് നടന്നു .....
വൈകുന്നേരം ആശ റൂമിൽ ഒരു ബുക്കും വായിച്ചുകൊണ്ടിരിക്കുമ്പോൾ ആനി അവളെ പുറത്തേക്ക് വിളിച്ചു ... ആശ പോകാൻ താല്പര്യം കാണിച്ചില്ല ..... ആനിയും കിരണും തമാശകൾ പറഞ്ഞ് പൊട്ടിച്ചിരിക്കുന്നത് ആശ റൂമിലിരുന്ന് കേട്ടു .... ഇപ്പോൾ ആനിക്കും മനസ്സിലായി ആശചേച്ചിയോട് കിരണേട്ടന് ഇഷ്ടമൊന്നുമില്ല ... കിരൺ ചേട്ടൻ ഞാൻ ഉള്ളപ്പോൾ മാത്രമേ സംസാരിക്കുന്നുള്ളു ..... ആശചേച്ചി ഉള്ളപ്പോൾ മിക്കപ്പോഴും വെറുതെ സംസാരിക്കാതെ ഇരിക്കും ......
പിറ്റേന്ന് ബാംഗ്ലൂരിലേക്ക് പോകാൻ ആശക്ക് വലിയ താല്പര്യം ഒന്നും ഇല്ലായിരുന്നു .... അവൾ അത് അവളുടെ അച്ഛനോടും അമ്മയോടും പറയുകയും ചെയ്തു ... എന്നാലും അവർ അവളെ നിർബന്ധിച്ച് ബാംഗ്ലൂരിലേക്ക് കൊണ്ടുപോയി ......
ബാംഗ്ലൂരിൽ അവർ കിരണിന്റെ ഫ്ലാറ്റിൽ എത്തി ... കിരൺ എല്ലാം നന്നായി അടുക്കി വച്ചിട്ടുണ്ട് ..... നല്ല വൃത്തിയുള്ള 3 ബെഡ് റൂം ഫ്ലാറ്റ് .... വന്ന ക്ഷീണത്തിൽ എല്ലാവരും കിടന്ന് ഉറങ്ങി ... ആശ ബാല്കണിയിൽ നിന്ന് പുറത്തേക്ക് നോക്കി നിൽക്കുന്നത് കിരൺ കണ്ടു ..... അവനും അവളുടെ അടുത്തേക്കായി പോയി നിന്നുകൊണ്ട് ചോദിച്ചു ...... ഇഷ്ടമായോ ഇവിടെ ...
ആശ .... മും .....
കിരൺ ... വൈകുന്നേരമാകുമ്പോൾ ഇവിടെ ഭയങ്കര തിരക്കായിരിക്കും ..... നടന്നു പോകാൻ പോലും പറ്റില്ല .....
വെകുന്നേരം നമുക്ക് വെറുതെ ഇറങ്ങാം ......
വൈകുന്നേരം കിരണും ആശയും ആനിയുമായി വെറുതെ നടക്കാനിറങ്ങി ... വഴിയിൽ നിന്നും കടലയും കപ്പലണ്ടിയും വാങ്ങിക്കൊടു ത്ത് വളരെ സന്തോഷത്തോടെ അവർ അവിടെ കുറെ സമയം കറങ്ങി നടന്നു ...... കുര്ച്ചു സമയം കഴിഞ്ഞപ്പോൾ ആനിക്ക് വിശക്കാന് തുടങ്ങി .... കിരൺ നല്ലൊരു ഹോട്ടലിൽ
💬 Comments
View all comments