Chapter Title : പ്രേമവും കല്യാണവും [AARKEY]
.... ഇവിടയെ മിണ്ടാനും പറയാനും ആരും ഇല്ല .... വെറുതെ ഇവിടെ നിർത്തിയാൽ ചേച്ചിക്കുള്ള മാനസിക രോഗി എന്നുള്ള പേര് ശരിയാണെന്ന് എല്ലാവരും വിചാരിക്കും ...... ചേട്ടൻ ഒന്ന് അഡ്ജസ്റ്റ് ചെയ്യ് ....
കിരൺ ..... ഞാൻ നോക്കാം .....
ശങ്കർ .... എന്തായാലും നിങ്ങൾ ഒരുമിച്ച് താമസിക്കാൻ ഉള്ളതെല്ലേ .... അവൾക്ക് എന്തെങ്കിലും കൊണ്ടുപോകൻ വേണമെങ്കിൽ നീ കൂടി പോയാണ് വാങ്ങിക്കാൻ .... നിങ്ങൾ തമ്മിൽ സംസാരിക്കുന്നത് ഞാൻ ഇത് വരെ കണ്ടിട്ടില്ല ...... അങ്ങിനെ അകൽച്ചയൊന്നും ഇടേണ്ട ആവശ്യമില്ല ..... ഞാനും സുരേഷും തമ്മിലുള്ള ബന്ധം ഞാൻ നിനക്ക് പറഞ്ഞു തരേണ്ടതില്ലല്ലോ ..... അവിടെ ഒന്ന് സ്ഥലങ്ങൾ മനസ്സിലാക്കിയിട്ട് മതി ഹോസ്റ്റൽ നോക്കാൻ .... എടുത്ത് ചാടി ഒന്നും ചെയ്യണ്ട ...... ഞാൻ പറയുന്നത് മനസ്സിലാകുന്നുണ്ടല്ലോ .....
കിരൺ .... മനസ്സിലായി .....
ശങ്കർ .... മനസ്സിലായാൽ കൊള്ളാം ....
കിരൺ കുളിച്ച് ആഹാരം കഴിച്ച് പുറത്തേക്കിറങ്ങി .... കിരണിനെ കാത്തു ആനിയും ആശയും പുറത്തു നിൽപ്പുണ്ടായിരുന്നു ..... കിരൺ കാറിന്റെ കീ എടുത്ത് പുറത്തേക്കിറങ്ങി ..... ആനി ആശയെ കാറിന്റെ മുൻ സീറ്റിൽ ഇരുത്തി .... അപ്പോയെക്കും അവൾക്ക് ഒരു കാൾ വന്നു അത് എടുത്ത് അവൾ പുറത്തേക്കിറങ്ങി .....അൽപ്പസമയം കഴിഞ്ഞ് ....
ആനി .... ചേട്ടായി പൊയ്ക്കോ എനിക്ക് ഇത്തിരി യെഴുതാനുണ്ട് .....
കിരൺ .... ഞാൻ വെയിറ്റ് ചെയ്യാം ....
ആനി .... വേണ്ട പൊയ്ക്കോ താമസിക്കും .....
കിരൺ ആശയുമായി സിറ്റിയിലേക്ക് പോയി ..... അവിടെ നിന്നും അത്യാവശ്യം കുറച്ചു സാധനങ്ങൾ വാങ്ങി .... ഒരു ഹോട്ടലിൽ ഫുഡ് കഴിക്കാൻ കയറി .....
കിരൺ .... ആശ ... എന്തുവേണം കഴിക്കാൻ .....
ആശ .... എന്തെങ്കിലും മതി .....
കിരൺ .... ഊണ് പറയട്ടെ ?
ആശ .... അഹ് ... മതി .....
രണ്ടുപേരും ആഹാരം കഴിച്ച് അവിടെ നിന്നും ഇറങ്ങി ...... വൈകുന്നേരത്തോടെ വീട്ടിലെത്തി ...... ആശ അവളുടെ വീട്ടിലേക്ക് പോയി .....
വൈകുന്നേരം ആഹാരം
💬 Comments
View all comments