Chapter Title : പ്രേമവും കല്യാണവും [AARKEY]
തൊഴുത്തിറങ്ങിയിട്ടും ആനിയെ കാണാതായപ്പോൾ രണ്ടുപേരും അവളെ കാത്തു നിന്നു .... സംഭവ ബഹുലമായ ദിവസങ്ങൾക്കും മാസങ്ങൾക്കും ശേഷം രണ്ടുപേരും ആദ്യമായാണ് ഇത്രയും അടുത്ത നിൽക്കുന്നത് .....
കിരൺ ..... സ്കൂൾ എങ്ങിനെ പോകുന്നു .....
ആശ ..... നന്നായിട്ട് പോകുന്നു .....
കിരൺ .... ഹോസ്റ്റലിലെ ആഹാരമൊക്കെ ഇഷ്ടപ്പെടുന്നുണ്ടോ ?
ആശ കിരണിന്റെ മുഖത്തേക്ക് നോക്കി .....
കിരൺ .... ഞാൻ ഒരുപാട് തവണ വിളിച്ചിരുന്നു ......
അതിനും ആശ മറുപടി പറഞ്ഞില്ല ......
കിരൺ .... എന്നോട് ദേഷ്യമൊന്നും വേണ്ടാ .... ഞാൻ മനസ്സിൽ ഉള്ളത് പറഞ്ഞെന്നെ ഉള്ളു ..... അത് ആശക്ക് എങ്ങനെ ഫീൽ ചെയ്യുമെന്ന് ഞാൻ ഓർത്തില്ല ...... അപ്പോൾ അച്ഛനോട് തോന്നിയ ദേഷ്യം .....
ആശ ..... എനിക്ക് മനസ്സിലാകും .... അവരും ഓർക്കണമായിരുന്നു എന്നെ ഒരു ആണിന്റെ ഒപ്പമാണ് അയക്കുന്നതെന്ന് ..... അവർ അങ്ങിനെ ചിന്തിക്കുമെന്ന് ഞാനും വിചാരിച്ചില്ല ...... എല്ലാം എന്റെ വീട്ടുകാരുടെ കൂടി തെറ്റാണ് ..... ഒരുമിച്ച് താമസിക്കുമ്പോൾ നമ്മൾ പരസ്പരം അടുക്കും എന്ന് അവർ വിചാരിച്ചു ..... നമ്മളെ ഒരുമിച്ച് താമസിപ്പിച്ചതും അവരുടെ ഒരു പ്ലാൻ ആയിരുന്നു ..... രണ്ട് വീട്ടുകാരും തമ്മിലുള്ള ഈ സ്നേഹബന്ധം ഒരിക്കലും വേർപിരിയരുതെന്ന് ചിന്തിച്ചുകാണും .....
അപ്പോയെക്കും ആനി വരുന്നത് കണ്ട ആശ കാറിൽ കയറി ..... അവൾ ഒരു കുസൃതി ചിരിയോടെ അവരെ നോക്കി .....
കിരൺ കാർ മുന്നോട്ട് എടുത്തു ......
ആനി ..... ആശ ചേച്ചി പിന്നെ എനിക്ക് ചേച്ചിടെ കഴുത്തിൽ കിടക്കുന്ന താലി തരണം .... വീട്ടിൽ എത്തിയിട്ട് മതി ..... ഇനി ഇപ്പോൾ അതിന്റെ ആവശ്യം ഇല്ലല്ലോ ? രണ്ടുപേരും രണ്ടിടത്തല്ലേ താമസിക്കുന്നത് ......
ആശ ആ താലിയിൽ മുറുകെ പിടിച്ചു .... ആനി അത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു ......
ആശയുടെയും കിരണിന്റെയും ലീവ് തീർന്നു
ആനി അവർക്ക് പോകാനുള്ള ടിക്കറ്റ് ബുക്ക് ചെയ്ത രണ്ടുപേർക്കും കൊടുത്തു ..... കിരണിനെ ശങ്കറും മോളിയും ചേർന്ന് ബസ്സ് സ്റ്റോപ്പിൽ കൊണ്ടുചെന്നാക്കി .... ബസ്സ് പുറപ്പെടാൻ തുടങ്ങുകയായിരുന്നു ......
💬 Comments
View all comments