Chapter Title : പ്രേമവും കല്യാണവും [AARKEY]
കുറച്ചുപേർ ആ ഹോട്ടലിനടുത്ത് നിൽക്കുന്നു ......
കിരൺ അവരോട് .... ബസ്സ് എത്ര മണിക്ക് വരും ......
അവർ ..... എത്താറായെന്ന് പറഞ്ഞു .... ഇനി എന്തായാലും 9 മണിക്കേ ഇവിടുന്ന് പോകു ... യാത്രക്കാർക്ക് ബാത്റൂമിലോക്കെ പോകണ്ടേ .... ഞങ്ങൾ ഡ്രൈവറോടും കണ്ടക്ടറോടും സംസാരിച്ചിട്ടാണ് വരുന്നത് ....
കിരൺ ഒരു ചായക്കടയുടെ അടുത്തെത്തി രണ്ടാളും ഓരോ ചായകുടിച്ചിട്ട് ആ ഹോട്ടലിലേക്ക് നടന്നു .....
ഒന്ന് കുളിച്ച് ഫ്രഷ് അകാൻ വേണ്ടി ഒരു റൂമെടുത്തു .....
കുറച്ചു കഴിഞ്ഞ് രണ്ടാളും ബാത്ത് റൂമിലൊക്കെ പോയി കുളിച്ചു ഡ്രസ്സ് മാറി ഇറങ്ങി .... അവർ ബസ്സിന്റെ അടുത്ത യെത്തിയപ്പോയേക്കും മറ്റൊരു ബസ്സ് അവിടെ കിടപ്പുണ്ടായിരുന്നു ..... അവർ ആ ബസ്സിൽ കയറി പഴയ സീറ്റ് നമ്പർ നോക്കി ഇരുന്നു ..... ബസ്സിലുള്ള ലജഗ്ഗും കയറ്റി പത്തുമണിയോടെ ബസ്സ് അവിടെ നിന്നും പുറപ്പെട്ടു .... രാത്രി പതിനൊന്ന് മണിയോടെ ബാക്ക് ബാംഗ്ലൂരിൽ എത്തി ....
പുറത്തുനിന്നും ആഹാരം കഴിച്ച് അവർ കിരണിന്റെ ഫ്ലാറ്റിൽ എത്തി .... രണ്ടാൾക്കും നല്ല ക്ഷീണം ഉണ്ടായിരുന്നു .... ആശ ബെഡ്‌റൂമിൽ കയറി കിടന്നു ..... കിരൺ സെറ്റിയിലും കിടന്നു ...... എഴുന്നേറ്റപ്പോൾ നന്നയി താമസിച്ചിരുന്നു .... കിരൺ അടുക്കളയിൽ ചായ ഇട്ടുകൊണ്ടിരിക്കുന്നതാണ് ആശ കണ്ടത് ...... ആശ അവിടേക്ക് പോയി കിരൺ ചായ ഗ്ലാസ്സിലേക്ക് ഒഴിക്കുകയാണ് .....
കിരൺ ചായ അവൾക് നേരെ നീട്ടി .......
അവൾ ചായയുമായി ഹാളിലേക്ക് വന്നു കൂടെ കിരണും .....
കിരൺ ..... ഞാൻ ഇന്നിനി ഒഫീലിലേക്ക് പോകുന്നില്ല നല്ല ക്ഷീണം .....
ആശ .... ചായയൊക്കെ ഇടാൻ പഠിച്ചോ ?
കിരൺ ... ചായമാത്രമല്ല ഇപ്പോൾ മിക്കവാറും ഞാൻ ആഹാരം ഉണ്ടാക്കിയാണ് കഴിക്കുന്നത് .... പുറത്തുപോയി കഴിക്കുന്നത് വിരളമാണ് ..... കുറച്ചു നാൾ മുൻപ്പ് വയറിനു വലിയ പ്രശ്നം ആയി ..... അവസാനം ഹോസ്പിറ്റലിൽ പോകേണ്ടി വന്നു ....
ആശ ...... അത് നന്നായി .....
കിരൺ .... ഇപ്പോൾ ഇറങ്ങുന്നുണ്ടോ ?
ആശ ..... എന്നെ ഇറക്കി
💬 Comments
View all comments