Chapter Title : പ്രേമവും കല്യാണവും [AARKEY]
ഉടനെ ആശ ആനിയെയാണ് തിരക്കിയത് ..... അവൾ വന്നിട്ടില്ലെന്നറിഞ്ഞപ്പോൾ ആശക്ക് അകെ വിഷമം തോന്നി .....
കിരൺ .... 'അമ്മ ഞാൻ മൂന്ന് നാല് ദിവസമേ കാണുള്ളൂ .... ആശ കുറച്ചു ദിവസം കാണും .... കിരൺ പോയി
ജാനകി ..... എങ്ങിനെ ഉണ്ട് ആശ ബാംഗ്ലൂർ .....
ആശ .... അടിപൊളിയല്ലേ ? കണ്ണടച്ച് തുറക്കും മുൻപ്പ് സമയം ഇതാന്ന് പറഞ്ഞു പോകും .....
മോളി ..... ഒറ്റക്ക് സ്കൂളിൽ പോകാനൊക്കെ പഠിച്ചോ .....
ജാനകി ..... ഇല്ല രാവിലെ ചേട്ടൻ പോകുമ്പോൾ സ്കൂളിൽ വിടും .... വൈകുന്നേരം ഞാൻ സ്കൂൾ ബസ്സിൽ വരും .... പിന്നെ എനിക്കും ചേട്ടനും ശനിയാഴ്ച അവധിയാണ് ..... അന്ന് ഉച്ചവരെ രണ്ടും കിടന്നുറങ്ങും ..... പിന്നെ പുറത്ത്പോയി ഭക്ഷണമൊക്കെ കഴിച്ച് രാത്രി ആകും തിരിച്ചു വരുമ്പോൾ ..... ഞായറാഴ്ചയും ഇതുപോലൊക്കെ തന്നെയാണ് ......
ജാനകി ..... അപ്പോൾ നീ തുണിയൊക്കെ എപ്പോൾ കഴുകിയിടും .....
ആശ .... ചേട്ടൻ വരുമ്പോൾ ആറു മണിയൊക്കെ ആകും ... ഞാൻ ഓർ നാല് മണി ആകുമ്പോൾ എത്തും..... പിന്നെ ഞാൻ തുണിയും കഴുകി പിറ്റേന്നെത്തേക്ക് കൊണ്ടുപോകാനുള്ള ഫുഡും റെഡിയാക്കി വയ്ക്കുമ്പോൾ ചേട്ടൻ എത്തും ..... .....
ജാനകി ..... ഈ ചേട്ടൻ വിളി അവിടെ നന്നായിട്ടുണ്ടെന്ന് തോന്നുന്നു .....
ആശ .... അവിടെ വിളിച്ചു ശീലിച്ചുപോയതാണ് ..... കിരണിന്റെ കാര്യം സ്കൂളിൽ ദിവസവും പത്തു തവണയെങ്കിലും പറയേണ്ടി വരും ...... പിന്നെ ഫ്ലാറ്റിൽ വന്നാലും ..... ഇപ്പോൾ ആൾക്കാർ വിശേഷമുണ്ടോന്ന് ചോദിച്ചു
💬 Comments
View all comments