Chapter Title : പ്രേമവും കല്യാണവും [AARKEY]
അവൻ അവിടെയിരുന്ന് ഉറങ്ങിപ്പോയി ...
ആശ വിളിക്കുമ്പോഴാണ് അവൻ ഉണർന്നത് അവൻ ക്ലോക്കിലേക്ക് നോക്കി ... സമയം ഒരുമണി .....
ആശ .... ചേട്ടാ കഴിക്കുന്നില്ലേ ?
അവൻ മുഖം കഴുകി ഡൈനിങ്ങ് ടേബിളിൽ ഇരുന്നു ... ആശ രണ്ടു പത്രങ്ങളിൽ ആഹാരം വിളമ്പി .... അവനോടൊപ്പമിരുന്ന് അവളും കഴിച്ചു .....
കിരൺ .... എടി ഞാൻ ഒരു കാര്യം ചോദിക്കട്ടെ ..... ഞാൻ നിന്നെ കെട്ടട്ടെ ? അപ്പോൾ ഈ എല്ലാ പ്രശ്നവും മാറും ... വീട്ടുകാർ പഴയത് പോലെ ആകും ...ആനിക്കും സന്തോഷമായിരിക്കും .....
ആശ .... ഇവിടുന്ന് ഞാൻ ഇറങ്ങി പോകുന്നതിന് മുൻപായിരുന്നെങ്കിൽ ഈ വാക്ക് കേൾക്കാൻ ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു .... ഇനി എനിക്ക് ചേട്ടനെ ഒരു ഭർത്താവായി അസ്സപ്റ്റ് ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ല .... എനിക്കെന്നല്ല പെണ്ണായി ജനിച്ച ഒരുത്തിക്കും ...... ഇത് ഒരുതരം അനുകമ്പയല്ലേ ? .... വീട്ടുകാർ അടിച്ചു പിരിഞ്ഞത് ഞാനുംകൂടി കരണമാണല്ലോ എന്നുള്ള തോന്നൽ മൂലം ഉണ്ടായ ഒരു സിമ്പതി ..... ചേട്ടാ ഞാനും ഒരു പെണ്ണാണ് .... എനിക്കും ഉണ്ട് അഭിമാനം .... ഇനി ആരും എന്നെ കെട്ടിയില്ലെങ്കിലും ചേട്ടന്റെ ഭാര്യയായി ജീവിക്കാൻ ഞാൻ തയ്യാറല്ല .....
കിരൺ .... ഞാൻ ഒരു സജെക്ഷൻ പറഞ്ഞെന്നേ ഉള്ളു .....
ആശ കിരണിനെ നോക്കിയിട്ട് കഴിച്ചു കഴിഞ്ഞ പത്രങ്ങളുമായി കിച്ചണിലേക്ക് പോയി ...... കിരൺ ഒരു സിഗററ്റുമെടുത്ത് ബാൽക്കണിയിലേക്കും ...
ആശ കുറച്ചു കഴിഞ്ഞ് പുറത്തേക്ക് വന്നു .... ഒരു ജീൻസും ടി ഷർട്ടുമായിരുന്നു വേഷം .....
ആശ .... എനിക്ക് പുറത്തേക്ക് ഒന്ന് പോകണമായിരുന്നു .....
കിരൺ .... എന്തിന് ? എവിടെ
ആശ .... ഏതെങ്കിലും ഗാർമെൻറ്സിൽ .....
കിരൺ പെട്ടെന്ന് ഡ്രസ്സ് മാറി ഇറങ്ങി അവളെ നോക്കി .... ആശ ഒരു ചെറിയ ഷോപ്പറുമായ അവനോടൊപ്പം ഇറങ്ങി ... കിരൺ ഒന്നുകൂടി തിരിഞ്ഞു നോക്കി .... അവളുടെ ബാഗൊന്നും എടുത്തിട്ടില്ലല്ലോ ? .... എന്നാലും അവൻ ഒന്നും ചോദിക്കാൻപോയില്ല ... വണ്ടിയിൽ വച്ച്
💬 Comments
View all comments