0%

Chapter Title : പ്രേമവും കല്യാണവും [AARKEY]

Author : Kambikathakal Read All Parts 2.9K

ഞാൻ ആനിയെ വിളിച്ചിട്ടുണ്ട് ... അവൾ മിക്കവാറും  വരും  ....  അവൾ നിന്നെ വിളിക്കത്തൊന്നും ഇല്ലേ ?

ആശ .... എന്നും വിളിക്കും ..... ഞങ്ങൾ നടക്കാൻ പോകുമ്പോൾ ചേട്ടന്റെ ഫോണിലാണ് വിളിക്കാറ് ... ഞാൻ ചേട്ടന്റെ കൂടെ കാണുമെന്ന് അവൾക്ക് അറിയാം ......

ജാനകി .... നിങ്ങൾ കുറച്ചു ദിവസം കാണുമെന്ന് വിചാരിച്ചതാണ് .... ഒരു ട്രിപ്പ് പ്ലാൻ ചെയ്തിരുന്നു .... കിരൺ പെട്ടെന്ന് പോകുന്നെന്ന് പറഞ്ഞപ്പോൾ എല്ലാം കുളമാകുമെന്നൊരു തോന്നൽ അവനില്ലാതെ അവർ വരില്ല .....

ആശ .... ഇപ്രാവശ്യം ട്രിപ്പൊന്നും വേണ്ട .....

രാത്രി കിടക്കാൻ നേരം  .... ആശ കിരണിനെ വിളിച്ചു .......

ആശ ..... ചേട്ടാ കഴിച്ചോ ?

കിരൺ .... മും ......

ആശ .... നാളെ കടയിൽ ഒന്ന് പോകണം .....

കിരൺ .... എപ്പോൾ ...?

ആശ .... രാവിലെ പോകാം ...... സാധനങ്ങൾ വാങ്ങേണ്ടേ ? എല്ലാം മറന്നോ ?

കിരൺ ..... രാവിലെ പോകാം .... നീ ഇറങ്ങിക്കോ .......

ആശ മൊത്തത്തിൽ മാറിയെന്ന് ജാനകിക്ക് തോന്നി ....  അത് അവൾ സുരേഷിനോദ് പറയുകയും ചെയ്തു അവളുടെ സംസാരവും പെരുമാറ്റവും മൊത്തത്തിൽ മാറിയിട്ടുണ്ട് ...... ഒരു മടിയും ഇല്ലാതെയാണ് കിരണിനെ അവൾ ചേട്ടന്ന് വിളിക്കുന്നത് ......  അവൾ ഇപ്പോൾ ഭയങ്കര ഹാപ്പിയിലാണ് ..... പണ്ട് ഇവിടെ വെറുതെ ചടഞ്ഞു കൂടി ഇരുന്ന പെണ്ണാണ് ..... അന്ന് ആ കിരണിനോട് പോലും അവൾ സംസാരിക്കില്ലായിരുന്നു .... ഇനി ഇവർ തമ്മിൽ വലിയ ഇഷ്ടത്തിൽ വല്ലതുമായിരിക്കുമോ

💬 Comments

View all comments