0%

Chapter Title : പ്രേമവും കല്യാണവും [AARKEY]

Author : Kambikathakal Read All Parts 2.9K

ആലോചിക്കുകയാണ് ...... ഇവിടെ ഒറ്റക്ക് ബോറാകും

ജാനകി .... എന്നാൽ കിരണിനോടൊപ്പം പോകാൻ ടിക്കറ്റ് ബുക്ക് ചെയ്യ് .....

മോളി .... അതാണ് ആശ നല്ലത് ...... ഒരുമിച്ച് പോകാമല്ലോ ? ആനി വരുന്നില്ലെങ്കിൽ പിന്നെ നീ വെറുതെ ഇവിടെ ബോറടിച്ചിരിക്കേണ്ടിവരും  ......

ആശ ..... ചേട്ടാ എനിക്ക് കൂടി ടിക്കറ്റ് ബുക്ക് ചെയ്തോ .... ഞാനും വരുന്നു .....

കിരൺ .....  നീ പതിയെ വന്നാൽ മതി ...... കുറച്ചു ദിവസം ഇവിടെ നിൽക്ക് .... ഇനി നാല് മാസം കഴിഞ്ഞേ അടുത്ത വാക്കേഷൻ ഉള്ളു .... സ്കൂൾ ആണ് .... പെട്ടെന്ന് ലീവ് പോലും കിട്ടില്ല അറിയാമല്ലോ ?

ആശ ..... ഇല്ല ഞാനും വരുന്നു .... ടിക്കറ്റ് ബുക്ക് ചെയ്തോ .....

ജാനകി ...... നീ ഇവിടെ നിൽക്കുമ്പോഴെങ്കിലും ആ താലി ഒന്നുകിൽ ഡ്രെസ്സിന്റെ അകത്ത് ഇട്ട് നടക്ക് .... ഇല്ലെങ്കിൽ ഊരി വയ്ക്ക് ...... നാട്ടുകാർ കാണില്ലേ ... ഒരു വീട്ടിൽ കേറി ചെല്ലേണ്ട പെണ്ണല്ലേ ?

ആശ മറുപടി പറയാതെ അകത്തേക്ക് പോയി ...... അന്ന് തന്നെ അവൾ പോകാനുള്ള ഡ്രസ്സ് പായ്ക്ക് ചെയ്തു .....

പിറ്റേന്ന്  കിരണിനോടൊപ്പം പോകാനായി ഇറങ്ങി ..... അപ്പോഴും അവളുടെ താലി പുറത്തുതന്നെ ആയിരുന്നു ..... ജാനകിയും മോളിയും അത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു .....  കിരണിന്റെ കൈ പിടിച്ച് അവൾ ബസ്സിനുള്ളിലേക്ക് കയറി ......

തിരികെ വരുന്ന വഴിയിൽ ......

ശങ്കർ ..... അവളെന്താ പെട്ടെന്ന് പോയത് .... കുറച്ചു ദിവസം കൂടി  ലീവ് ഉണ്ടായിരുന്നല്ലോ

💬 Comments

View all comments