Chapter Title : പ്രേമവും കല്യാണവും [AARKEY]
നടന്നില്ലേ ?
കിരൺ .... മും .... നടന്നു .....
ജിജി ... അവൾ എന്നെ വിളിച്ചിരുന്നു ...... കിരൺ അവളെ തിരക്കിയാണ് പോയതെന്ന് അവൾക്ക് മനസ്സിലായി .... ഇനിയും കിരൺ പുറകെ നടന്നു ശല്യം ചെയ്യരുതെന്ന് പറയാൻ വേണ്ടി ... ഞാൻ എല്ലാം കേട്ടുകൊണ്ടിരുന്നു ..... അവസാനം ഞാൻ ഉള്ള കാര്യങ്ങൾ അവളെ പറഞ്ഞു മനസ്സിലാക്കി .... ഇനി നീ കിരണിനെ ശല്യം ചെയ്യരുതെന്ന് അങ്ങോട്ടും പറഞ്ഞു ..... സത്യം അറിഞ്ഞപ്പോൾ അവൾ കുറെ കരഞ്ഞു .... അവൾ കരഞ്ഞതിൽ എനിക്ക് വിഷമം ഒന്നും തോന്നിയില്ല .... അപ്പോൾ കിരൺ ഒരു തെറ്റും ചെയ്യാതെ അവനെ ഇങ്ങനെ വിഷമിപ്പിച്ചതിൽ നിനക്ക് ഒരു വിഷമവും ഇല്ലെന്ന് ഞാൻ അങ്ങോട്ട് ചോദിച്ചു .... ആ ജിമ്മൻ അവരുടെ ഒരു ബന്ധുവാണ് .... ജീവിതം നല്ല സന്തോഷത്തിൽ പോകുന്നുണ്ട് ..... ഞാൻ ഇനി കിരണിനെ കോൺടാക്ട് ചെയ്യില്ലെന്ന് അവളിൽ നിന്നും ഉറപ്പും വാങ്ങി ..... നീ ഇനി ഒരു ജീവിതത്തെക്കുറിച്ച് ചിന്തിക്കണമെന്ന് പറയാൻ വേണ്ടിയാണ് ഞാൻ വിളിച്ചത് .... നിന്റെ ജീവിതത്തിൽ ഇങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല ...... പിന്നെ ആനി നാട്ടിലുള്ള ആശയെക്കുറിച്ച് ഞങ്ങളോട് പറഞ്ഞിരുന്നു .... ഇപ്പോൾ അവൾ നിന്നോടൊപ്പമാണെന്നും ഞങ്ങൾക്ക് അറിയാം .... അത് അങ്ങ് സെറ്റ് ആക്കിക്കോ .... നല്ല പെണ്ണാണെന്ന് ആനി പറഞ്ഞു .... ഞങ്ങൾ അന്ന് വന്നപ്പോൾ കണ്ടിരുന്നു .....ഞങ്ങൾ അങ്ങോട്ട് വരുന്നുണ്ട് .... നിനക്കു വേണ്ടിയാണ് ഞങ്ങൾ ഈ നാട്ടിൽ തന്നെ തുടരുന്നത് ... അറിയാമല്ലോ ? ഇപ്പോൾ എല്ലാം കലങ്ങി തെളിഞ്ഞതുകൊണ്ട് ഞങ്ങൾ ഇനി ബാംഗ്ലൂർ പിടിക്കാൻ തീരുമാനിച്ചു ......
കിരൺ .... ഞാൻ അന്ന് തന്നെ അവളെക്കുറിച്ചുള്ള എല്ലാ ഓർമ്മയും മനസ്സിൽ നിന്നും എടുത്ത് കളഞ്ഞു .... ഇനി അവളെക്കുറിച്ച് പറയാൻ എന്നെ വിളിക്കരുത് ..... പിന്നെ തോമസ്സിന്റെ വീട്ടിൽ പോയിരുന്നോ ?
ജിജി .... പോയിരുന്നു ..... ഇപ്പോൾ അവന്റെ മമ്മിയും ഡാഡിയും തമ്മിൽ പ്രശ്നങ്ങൾ ഒന്നുമില്ല ... ഭയങ്കര സ്നേഹത്തിൽ ആണ് ..... ഞങ്ങൾ ഇടക്ക് അവിടെ
💬 Comments
View all comments