Chapter Title : പ്രേമവും കല്യാണവും [AARKEY]
നാട്ടിലേക്ക് പോകുന്നതും വരുന്നതും .... വീട്ടിലെത്തിയാൽ അവൾ ആരോടും സംസാരിക്കാറില്ല ...... കഷ്ടപ്പെട്ട് അവിടെ അവധി ചിലവഴിച്ച് അവൾ തിരികെ മടങ്ങും .... അതുപോലെതന്നെയാണ് കിരണും ...... നാട്ടിൽ പോയാലും അധികനാൾ നിൽക്കാറില്ല ..... ആശക്കും കിരണിനും പരസ്പരം കാര്യങ്ങൾ അറിയാവുന്നതുകൊണ്ട് കിരണിന് അവളോട് സംസാരിക്കാൻ തോന്നിയില്ല .... ക്രമേണ രണ്ടു വീട്ടുകാരും അകലാൻ തുടങ്ങി ..... ഇപ്പോൾ ശങ്കറും സുരേഷും ഒരുമിച്ചിരുന്നുള്ള മദ്യപാനവും ഒഴിവായി .... മോളിയും ജാനകിയും കാണുമ്പൊൾ സംസാരിക്കുന്നതല്ലാതെ പണ്ടത്തെപോലുള്ള ബന്ധം നഷ്ടപ്പെട്ടു .... ആശക്ക് കല്യാണ ആലോചനകൾ വരുന്നുണ്ടെങ്കിലും അവയെല്ലാം മുടങ്ങിക്കൊണ്ടിരുന്നു ...... ആനി ഇതിനിടയിൽ ഒറ്റപ്പെട്ടുപോകുന്നത്പോലെയായി .....
ഇതിനിടയി കിരണിന് ആശയെ ( പഴയ കാമുകി ) കാണണമെന്നുള്ള ഒരു ആഗ്രഹം മനസ്സിൽ തോന്നി.... കുറച്ചു ദിവസം ലീവ് എടുത്ത് അവൻ സ്വീഡനിലേക്ക് പോയി ..... അവിടെ കുറെ അലഞ്ഞു നടന്നു അവളെ കാണാൻ അവന് കഴിഞ്ഞില്ല .... ഒരു പത്തു ദിവസത്തോളം അവളെ അവൻ തിരഞ്ഞ് നടന്നു ..... അവൾ ഇപ്പോൾ എങ്ങിനെയായിരിക്കും .... തോമസ് പറയുന്നത് വിശ്വസിക്കാൻ പറ്റില്ല .... ഞാൻ അവളെ മനഃപൂർവം മറക്കാൻ വേണ്ടിയാകും അവൻ ഓരോ കെട്ടുകഥൾ ഉണ്ടാക്കി തട്ടി വിടുന്നത് ..... കിരൺ തിരികെ പോകാൻ തീരുമാനിച്ചു .... അവൻ എയർപോട്ടിലേക്ക് തിരിച്ചു ..... ഒരുപാട് സമയം ഉണ്ട് .... അവൻ വിസിറ്റേഴ്സ് ഏരിയയിൽ ഇരുന്നു .... കണ്ണുകൾ മെല്ലെ അടയാൻ തുടങ്ങി ..... ചെറുതായി ഒന്ന് മയങ്ങി .... അൽപ്പ സമയം അവൻ ബഗ്ഗുമായി വാഷ് റൂമിലേക്ക് നടന്നു ....
💬 Comments
View all comments