Chapter Title : പ്രേമവും കല്യാണവും [AARKEY]
..... ഇവിടുന്ന് അടിയുണ്ടാക്കി പോയപ്പോൾ ഞാൻ വിചാരിച്ചു കീരിയും പാമ്പും ആയെന്ന് .....
ആശ കിരണിനെ കഴിക്കാൻ വിളിച്ചു ... മുഖം കഴുകി കിരൺ ടേബിളിൽ വന്നിരുന്നു .... എല്ലാവരും ഒരുമിച്ചിരുന്ന് ആഹാരം കഴിക്കാൻ തുടങ്ങി .....
സുരേഷ് ..... കിരൺ നാളെ രാവിലെ തന്നെ പോകണോ ? ഒരാഴ്ച ലീവ് കിട്ടുമോന്ന് നോക്ക് ....
കിരൺ .... എനിക്ക് കിട്ടും ... ആശക്ക് എക്സാം ടൈം ആണ് ... ചോദിച്ചാലും കിട്ടില്ല .... ഞങ്ങൾ ഇപ്പോൾ പോയിട്ട് അടുത്ത മാസം വരാം .... അപ്പോൾ ആനി കൂടി കാണുമല്ലോ ... ഞാൻ അവൾക്ക് കോഴ്സ് കഴിഞ്ഞാൽ എന്റെ കമ്പനിയിൽ ജോലി ശരിയാക്കിയിട്ടുണ്ട് ..... അവളെ ഇവിടെ നിർത്തുന്നത് ശരിയല്ല ..... നമുക്ക് എല്ലാവർക്കും അങ്ങോട്ട് ഷിഫ്റ്റ് ചെയ്താലെന്താ ..... എല്ലാവരും ബിസിയാകും ....
സുരേഷ് .... നിങ്ങൾക്ക് തിരിച്ചു പോകാൻ ഞാൻ കാര് റെഡിയാക്കാം ....
ആശ ... അതൊന്നും വേണ്ടാ .... ഞങ്ങൾ വോൾവോ യാണ് ബുക്ക് ചെയ്തിരിക്കുന്നത് .....
ശങ്കർ ... നിങ്ങൾ പുറത്തേക്ക് വല്ലതും പോകുന്നുണ്ടോ ?
കിരൺ .... ഇല്ലാ .....
ശങ്കർ ..... ഞങ്ങൾ വിളിച്ചത് ... ഇവളെ പെണ്ണുകാണാൻ വരുന്നുണ്ട് ..... ഞങ്ങൾക്ക് ഇതൊന്നും അറിയില്ലല്ലോ ? നിങ്ങൾ അവിടെ പൊറുതി ആയത് .....
സുരേഷ് ..... ഇനി അതിനെ കുറിച്ചൊന്നും പറയണ്ട .... ഞാൻ അവരെ വിളിച്ചു പറഞ്ഞു .... നീ എത്തില്ലെന്ന് .... ഇപ്പോൾ മനസ്സിന് ഭയങ്കര സന്തോഷത്തിലാണ് ... ശങ്കറെ വല്ലതും ഉണ്ടെങ്കിൽ എടുത്ത് വായ്ക്ക് ഞാൻ ദേ വരുന്നു ....
ശങ്കർ ... സന്തോഷത്തിന് കുറവൊന്നും ഇല്ല എന്നാലും ഇവർക്ക് നമ്മളെ അറിയിക്കാമായിരുന്നു .....
സുരേഷ് .... സാരമില്ല .... എല്ലാം അവസാനം കലങ്ങി തെളിഞ്ഞല്ലോ / അത് തന്നെ ധാരാളം .... പിന്നെ ഇവരെ ഇനി തിരിച്ചു വിടണമോന്നാണ് ഞാൻ ആലോചിക്കുന്നത് ....
ആശ ... അയ്യോ എനിക്ക് പോകണം ..... എന്റെ പിള്ളേർ എന്നെ നോക്കിയിരിക്കും .....
അവർ പുറത്തേക്കിറങ്ങി
💬 Comments
View all comments