0%

Chapter Title : പ്രേമവും കല്യാണവും [AARKEY]

Author : Kambikathakal Read All Parts 2.9K

സാധനം കിച്ചണിൽ വച്ച് ഹാളിലിരുന്ന് TV കണ്ടുകൊണ്ടിരുന്നു ......  അപ്പോയെക്കും ചിരിച്ചുകൊണ്ട് ആശ കയറിവന്നു ..... അവൾ നേരെ റൂമിൽ കയറി ഡ്രസ്സ് മാറ്റി ഇറങ്ങി  നേരെ കിച്ചണിലേക്ക് പോയി ... കിരൺ അതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിന്നെങ്കിലും ഒന്നും ചോദിക്കാൻ പോയില്ല .... അവൻ അവിടെയിരുന്ന് ഉറങ്ങിപ്പോയി ...

ആശ വിളിക്കുമ്പോഴാണ് അവൻ ഉണർന്നത് അവൻ ക്ലോക്കിലേക്ക് നോക്കി ... സമയം ഒരുമണി .....

ആശ .... ചേട്ടാ കഴിക്കുന്നില്ലേ ?

അവൻ മുഖം കഴുകി ഡൈനിങ്ങ് ടേബിളിൽ ഇരുന്നു ... ആശ രണ്ടു പത്രങ്ങളിൽ ആഹാരം വിളമ്പി .... അവനോടൊപ്പമിരുന്ന് അവളും കഴിച്ചു .....

കിരൺ .... എടി ഞാൻ ഒരു കാര്യം ചോദിക്കട്ടെ ..... ഞാൻ നിന്നെ കെട്ടട്ടെ ? അപ്പോൾ ഈ എല്ലാ പ്രശ്നവും മാറും ... വീട്ടുകാർ പഴയത് പോലെ ആകും ...ആനിക്കും  സന്തോഷമായിരിക്കും  .....

ആശ .... ഇവിടുന്ന് ഞാൻ ഇറങ്ങി പോകുന്നതിന് മുൻപായിരുന്നെങ്കിൽ ഈ വാക്ക് കേൾക്കാൻ ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു .... ഇനി  എനിക്ക് ചേട്ടനെ ഒരു ഭർത്താവായി അസ്സപ്റ്റ് ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ല .... എനിക്കെന്നല്ല പെണ്ണായി ജനിച്ച ഒരുത്തിക്കും ...... ഇത് ഒരുതരം അനുകമ്പയല്ലേ ? .... വീട്ടുകാർ അടിച്ചു പിരിഞ്ഞത് ഞാനുംകൂടി കരണമാണല്ലോ എന്നുള്ള  തോന്നൽ മൂലം ഉണ്ടായ ഒരു സിമ്പതി ..... ചേട്ടാ ഞാനും ഒരു പെണ്ണാണ് .... എനിക്കും ഉണ്ട് അഭിമാനം .... ഇനി ആരും എന്നെ കെട്ടിയില്ലെങ്കിലും  ചേട്ടന്റെ ഭാര്യയായി ജീവിക്കാൻ ഞാൻ തയ്യാറല്ല .....

കിരൺ .... ഞാൻ

💬 Comments

View all comments