Chapter Title : പ്രേതാനുഭവങ്ങൾ [Geethu]
പാഞ്ചിയുടെ വീടിരുന്ന സ്ഥലത്തും അന്ന് ഞാൻ ചെന്നിരുന്നു.
പാഞ്ചിയുടെ വീട് പൊളിച്ചു, അവിടെ ഇപ്പോൾ ഒരു ഫർണിച്ചർ ഷോപ്പാണ്.
പാഞ്ചി തൂങ്ങിമരിച്ച മാവും ഇന്നില്ല.
ഒരുകാലത്ത് പാഞ്ചിയുടെ പ്രേതം വിഹരിച്ച പറമ്പിലൂടെ ഞാൻ ചുമ്മാ നടന്നു.
എന്തെങ്കിലും പോസിറ്റീവ് വൈബ് കിട്ടുമോ എന്നറിയാൻ.
മരങ്ങൾ തിങ്ങിനിറഞ്ഞ പ്രശാന്തമായ ഒരിടം.
ഒരു മരച്ചുവട്ടിൽ ഇരുന്നു കുറച്ചുനേരം കാറ്റു കൊണ്ടിട്ട് ഞാൻ തിരിച്ചുപോന്നു.
വിശ്വാസയോഗ്യമാണ് എന്ന് എനിക്കു ഉറപ്പുള്ളത് കൊണ്ടാണ് ഇതിവിടെ കുറിച്ചത്.
ബാക്കി നിങ്ങളുടെ അഭിപ്രായത്തിനു വിട്ടു തരുന്നു.
ബാംഗ്ലൂർ അലിയൻസ് യൂണിവേഴ്സിറ്റി പഠനകാലത്ത് എനിക്കും കൂട്ടുകാർക്കും ഉണ്ടായ ഒരു അനുഭവം കൂടി പറയാനുണ്ട്. .
അത് ഉടനെതന്നെ ഞാൻ ഇവിടെ പങ്കുവെയ്ക്കാം..
സ്നേഹ നമസ്കാരം ?
നഫീസത്തുൽ മിസ്രിയ.
[ കഴിഞ്ഞ ഭാഗം തുടർച്ച ]
വാതിൽപ്പടിക്കപ്പുറത്തേക്ക് പാടുകളില്ല. ആരോ അകത്ത് കയറിയിട്ടുണ്ട്. ഞങ്ങൾ ഉറപ്പിച്ചു. രഹസ്യമായി കയറിയ ആൾ എന്തായാലും നല്ല ഉദ്ദേശത്തിലാവില്ല കയറിയത്. സൂക്ഷിക്കണം. ഞങ്ങൾ പണിക്കാർ വെച്ച് പോയ ചുറ്റിയും പാരയും കയ്യിലെടുത്ത് ജാഗ്രതയോടെ അവിടെ മുഴുവൻ പരിശോദിച്ചു.
വീട് മുഴുവൻ അരിച്ച് പെറുക്കിയിട്ടും ഒരു പല്ലിയെ പോലും കണ്ടില്ല. എനിക്ക് ചെറിയ പേടി തോന്നിത്തുടങ്ങിയിരുന്നു. അത് നമ്മുടെ കാൽപാട് തന്നെയാവും എന്ന് പറഞ്ഞ് സാബു എന്നെ ആശ്വസിപ്പിച്ചു, സാബുവും അങ്ങിനെ കരുതി സ്വയം ആശ്വസിക്കാൻ ശ്രമിച്ചു. പക്ഷേ ഞങ്ങൾ രണ്ട് പേർക്കും ആ വിശദീകരണം തൃപ്തിയായില്ല. ഞങ്ങൾ ജനലുകളും വാതിലുകളും അടച്ച് പൂട്ടി നടുമുറ്റത്തിന്റെ തിണ്ണയിൽ വന്നിരുന്നു. പിന്നെ ഞങ്ങളുടെ സംസാരം ദുരൂഹ സംഭവങ്ങളെ പറ്റിയായി. പോൾഡിംഗ് ലൈറ്റും സ്പെയിനിലെ ദുരൂഹ
💬 Comments
View all comments