Chapter Title : പ്രേതാനുഭവങ്ങൾ [Geethu]
മുഖങ്ങളും ക്രോപ്പ് സർക്കിളും മുതൽ വ്യക്തിപരമായ അനുഭവങ്ങൾ വരെ ചർച്ചയായി.
നിനക്ക് എന്റെ ആൻറിയെ അറിയില്ലേ.. സാബു ഇടക്ക് ചോദിച്ചു.
ലൂസിയാന്റി അല്ലേ.. ആ കല്യാണം കഴിക്കാത്ത ആന്റി.
അത് തന്നെ... ആന്റി ശരിക്കും കല്യാണം കഴിച്ചതാണ്. ദുരൂഹത നിറഞ്ഞ ഒരു ട്രാജഡി കഥയാണ് അവരുടെ.
എന്ത് ദുരൂഹത.. എനിക്ക് ആകാംഷയായി. ഞാൻ മുന്നോട്ട് ആഞ്ഞിരുന്നു.
അത് ഒരു കഥയാണ്.. ഈ ആൻറിക്ക് ട്രിവാൻഡ്രത്തായിരുന്നു ജോലി. രണ്ടാഴ്ച കൂടുമ്പോൾ വീട്ടിൽ വരും. വെള്ളിയാഴ്ച വന്ന് തിങ്കൾ വെളുപ്പിന് തിരിച്ച് പോകും. ആ ട്രെയിനിൽ സ്ഥിരമായി എറണാകുളത്ത് നിന്നും ഉണ്ണികൃഷ്ണൻ എന്ന ഒരാൾ കയറുമായിരുന്നു. അങ്ങനെ കണ്ട് കണ്ട് അവർ തമ്മിൽ പ്രണയത്തിലായി. ഒരു പാട് സ്വത്തും സമ്പത്തും ഒക്കെ ഉള്ള വലിയ തറവാട്ടിലെ ഇളമുറക്കാരൻ. അയാളുടെ വീട്ടിൽ ഇടക്ക് ലൂസിയാൻറി പോകാറുണ്ട്. അവിടെ ഉണ്ണികൃഷ്ണന്റെ അമ്മയും അനിയൻ ബാലകൃഷ്ണനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവർക്ക് ലൂസിയാന്റിയെ ഇഷ്ടമായിരുന്നു. അതിനിടയിൽ ഒരു ദിവസം അപ്പാപ്പൻ ലൂസിയാന്റിക്ക് ഒരു കല്യാണ ആലോചന കൊണ്ട് വന്നു. അത്യാവശ്യം നല്ല പണക്കാരനായിരുന്ന വർഗ്ഗീസ്.
ആ വിവരം അറിഞ്ഞ ആന്റി കാമുകന്റെ കാര്യം വീട്ടിൽ പറഞ്ഞു. ആദ്യം കുറെ എതിർപ്പൊക്കെ ഉണ്ടായി. പക്ഷേ അവസാനം എല്ലാവരും വിവാഹത്തിന് സമ്മതിച്ചു. അതിനിടയിൽ അവർ രണ്ട് പേരും രഹസ്യമായി താലികെട്ട് നടത്തി. രജിസ്ട്രേഷൻ പിന്നീട് നടത്താം എന്ന് തീരുമാനിച്ചു. ആ സമയത്ത് ഉണ്ണികൃഷ്ണന് പെട്ടെന്ന് എന്തോ കടബാദ്ധ്യതകൾ വന്നു, സ്വത്ത് മുഴുവൻ കൈവിട്ട് പോയി. ഒരു ദിവസം ട്രെയിൻ യാത്രക്കിടെ ഉണ്ണികൃഷ്ണൻ ആന്റിയുടെ മുന്നിൽ വെച്ച് ട്രെയിനിൽ നിന്ന്
💬 Comments
View all comments