Chapter Title : പ്രേതാനുഭവങ്ങൾ [Geethu]
പിന്നാലെ ഞാനും. ഞങ്ങൾ ശബ്ദം കേട്ട മുറിയിലേക്ക് കുതിച്ചു. അത് ആ തുരങ്കമുള്ള മുറി ആയിരുന്നു. ഞങ്ങൾ ചെല്ലുമ്പോൾ പകുതി തുറന്ന് കിടന്ന ആ വാതിലിന്റെ വിറയൽ നിന്നിരുന്നില്ല.
ഞാൻ കരുതിയ പോലെ വാതിൽ അടഞ്ഞതല്ല. ശക്തിയായി തുറന്ന് ചുമരിൽ വന്നിടിച്ചതാണ്. ഞങ്ങൾ പൂട്ടിയ വാതിൽ കുറ്റി പറിച്ച് ചുമരിൽ വന്നിടിച്ചിരിക്കുന്നു.
ഇതെങ്ങിനെ സംഭവിച്ചു. ഇവിടെ നമ്മളെക്കൂടാതെ മറ്റൊരാൾ ഉണ്ടോ. അല്ലെങ്കിൽ ഒരു പ്രേതാത്മാവ്..
സാബുവേ.. നമുക്ക് വീട്ടിലേക്ക് തിരിച്ച് വിട്ടാലോ.. ഞാൻ പറഞ്ഞു. പക്ഷേ സാബുവിന്റെ ഉള്ളിലെ ബിസിനസ് മാൻ അതിന് തയ്യാറായില്ല. രാത്രി പ്രേതത്തെ പേടിച്ച് ഞങ്ങൾ ഓടി രക്ഷപ്പെട്ടു എന്നറിഞ്ഞാൽ പിന്നെ ഈ വീട് വിറ്റ് പോകില്ല. എന്ത് സഹിച്ചായാലും ഇന്ന് രാത്രി ഇവിടെ കഴിഞ്ഞേ മതിയാകൂ..
രണ്ടും കൽപ്പിച്ച് ഇന്നിവിടെ കൂടാം.. നാളെ ജീവനുണ്ടെങ്കിൽ രാവിലെ തന്നെ രക്ഷപ്പെടാം.. ഞാൻ കണക്ക് കൂട്ടി. അങ്ങനെ ഞങ്ങൾ ഉറങ്ങാൻ കിടന്നു. ഒരു മുറിയിൽ ആണ് രണ്ട് പേരും കിടന്നത്. തറയിൽ പുതപ്പ് വിരിച്ച് ഞങ്ങൾ കിടന്നു. സാബു വേഗം ഉറങ്ങി പക്ഷേ ഞാൻ സാബു പറഞ്ഞ കഥയും ഓർത്ത് ഉറങ്ങാതെ കിടന്നു. അങ്ങനെ കുറച്ച് സമയം കിടന്നപ്പോൾ എന്തോ ഒരു മുഴക്കം കേട്ടു. തമ്പേറ് കൊട്ടുന്നത് പോലെ അവ്യക്തമായ ശബ്ദം..ഡും..ഡും..ഡും
ഞാൻ ചെവിയോർത്തു. പുറത്ത് നിന്നല്ല ആ ശബ്ദം വരുന്നത്. ഇവിടെ ഈ മുറിയിൽ ഞങ്ങൾ കിടക്കുന്ന തറക്കടിയിൽ നിന്നും ആണ് ആ മുഴക്കം. ഞാൻ ചെവി തറയിൽ അമർത്തി വെച്ചു. ഇപ്പോൾ ശബ്ദം കുറച്ച് കൂടി വ്യക്തമായി കേൾക്കാം. അത് അതിവേഗം അടുത്ത് വരുന്നത് പോലെ. ഞാൻ ശ്രദ്ധിച്ചു കിടന്നു. പെട്ടെന്ന് ഒരു നീരാളിക്കൈ തറ തുരന്ന് വന്ന് എന്റെ കഴുത്തിൽ ചുറ്റിവരിഞ്ഞു.
ഇത്രയുമായപ്പോൾ ഞാൻ ഞെട്ടിയുണർന്നു. ഞാൻ കണ്ടത് സ്വപ്നമാണെന്ന് വിശ്വസിക്കാൻ പ്രയാസം തോന്നി. കഴുത്തിൽ വേദനയുണ്ടോ ഞാൻ പതുക്കെ തല ആട്ടിയും തിരിച്ചും നോക്കി. ചെറിയ വേദനയുണ്ടോ എന്ന് സംശയം. വെറും തോന്നലാവും. ഞാൻ സാബുവിനെ നോക്കി. അവൻ അവിടെ ഇല്ല
തുുടരും
നീളം കൂടാതിരിക്കാനാണ് പാർട്ടുകൾ ആയി ഇടുന്നത്
💬 Comments
View all comments