Chapter Title : പ്രിയാനന്ദം 5 [അനിയൻ]
എന്തെന്നില്ലാത്ത സന്തോഷം..
"എന്താടാ, പറഞ്ഞോ "
ഞാൻ ഒരു നിമിഷം കണ്ണുകളടച്ചു
" ചേച്ചി എങ്ങനെ തുടങ്ങണം എങ്ങനെ പറയണം എന്നൊന്നും എനിക്കറിയില്ല, എന്നാലും ഇനിയും പറയാതിരുന്നാൽ ചിലപ്പോൾ എനിക്ക് വട്ടായിപോവും., ചേച്ചി തുറന്നു പറയട്ടെ എനിക്ക് ചേച്ചിയെ ഇഷ്ടമാണ്,, ഒരുപാട് ഒരുപാട് ഇഷ്ടം, ആദ്യം കണ്ടപ്പോഴേ ഞാൻ വീണുപോയി., എനിക്ക് ഇപ്പോൾ ചേച്ചി എന്ന് വച്ചാൽ ജീവനാണ് ഭ്രാന്താണ് ഐ റിയലി ലവ് യൂ.. "
ഞാൻ അവൾക്ക് സെൻറ് ചെയ്ത് കൊടുത്തു., എന്നിട്ട് അവളുടെ മറുപടിക്കായി കാത്തിരുന്നു..,
ടെൻഷൻ സഹിക്കാൻ വയ്യ., അയച്ച മെസ്സേജ് ഞാൻ വീണ്ടും കേട്ടുനോക്കി, സാരമില്ല നൈസ് ആണ്., ഇപ്പോൾ ഡബിൾ നീല ടിക്കും വീണിട്ടുണ്ട്... ദൈവമേ ഞാൻ അയച്ചത് അവൾ കേൾക്കുവ, പ്രതികരണം എന്തായിരിക്കുമോ എന്തോ,,
ടെൻഷനിൽ സിഗരറ്റിന്റെ പുക ഞാൻ ആഞ്ഞു വലിച്ചു. അവളുടെ റിപ്ലൈ വന്നിട്ടുണ്ട് .,, നോക്കിയപ്പോൾ അവൾ രണ്ട് കണ്ണും പുറത്തേക്ക് തള്ളിയ ഒരു എമോജി എനിക്കയച്ചു തന്നു... താഴെ റെക്കോർഡിങ് എന്ന് പച്ചകളറിൽ കാണിക്കുന്നുണ്ട്., അവൾ എനിക്കുള്ള മറുപടി തിരിച്ചു വോയിസ് ആയി തന്നെ അയക്കുവാ.... ഇത്ര ടെൻഷൻ sslc ടെ റിസൾട്ട് വരുമ്പോൾ പോലും അനുഭവിച്ചിട്ടില്ല .., ഏതാനും നിമിഷങ്ങൾ കഴിഞ്ഞപ്പോൾ അവളുടെ വോയിസ് മെസ്സേജ് എത്തി.., അത് കിടന്നു കറങ്ങുന്നു.., പുല്ല് പെട്ടെന്ന് ഓപ്പൺ ആകുന്നില്ലല്ലോ., ആദ്യം ഒരു മെസ്സേജ് വന്നു, 12 സെക്കൻഡ് ഉള്ളത്, അതിന് പിറകെ 20 സെക്കൻഡ് ഉള്ളത് ഒരെണ്ണം വേറെയും..,,
ഞാൻ ആദ്യത്തേത് ഓപ്പൺ ചെയ്തു.., നെഞ്ചിന്റെ പിടപ്പ് ചെറുതായിട്ട് കൂടി..,
"ഉണ്ണി
💬 Comments
View all comments