Chapter Title : പ്രിയം പ്രിയതരം 1 [Freddy Nicholas]
പ്രേമത്തിന് ഒരു പോംവഴി കണ്ടെത്താൻ വേണ്ടി ബിജുവേട്ടന്റെ സഹായം ഞാൻ തേടി.
അന്ന് ഏട്ടനാണ് അതിന്റെ വരും വരായ്കകൾ എന്നെ പറഞ്ഞു മനസ്സിലാക്കി തന്ന് അതിൽ നിന്നും പിന്തിരിപ്പിച്ചത്..
അതോടെ അവസാനം അച്ഛന്റെ നിർബന്ധത്തിന് വഴങ്ങി രണ്ടുമൂന്ന് മാസം കൊണ്ട് തന്നെ എന്റെ കല്യാണവും നടന്നു...
കുവൈറ്റിൽ ഒരു വമ്പൻ എക്സ്പോർട്ടിങ് കമ്പനിയിൽ മാനേജർ പോസ്റ്റിൽ ജോലി ചെയ്യുന്ന ഒരു മേനോൻ തറവാട്ടിലെ മനുഷ്യനുമായി എന്റെ കല്ല്യാണം ഉറപ്പിച്ചു.
സുമുഖനാണോ എന്ന് ചോദിച്ചാൽ കൊള്ളാം എന്നെ ഞാൻ പറയൂ.,... ഒരു പണച്ചക്ക്... അത്ര മാത്രം... നാട്ടിൽ ഒരുപാട് സ്വത്ത്, കാറ്, ബംഗ്ലാവ് എന്ന് വേണ്ട, മറ്റെല്ലാ സുഖ സൗകര്യങ്ങൾ......
അങ്ങനെ എന്നെക്കാൾ പത്തു പന്ത്രണ്ട് വയസ്സ് കൂടുതലുള്ള സുരേഷ് മേനോൻ എന്റെ കഴുത്തിൽ താലി ചാർത്തി.
സുരേട്ടന് ലീവ് തീരെ കുറവായിരുന്നതു കാരണം ... രണ്ടാഴ്ച തികയുന്നതിനു മുൻപ് കമ്പനി ആളെ തിരികെ വിളിച്ചു.
ഞങ്ങളുടെ ഹണിമൂൺ തുടങ്ങുന്നതിനു മുൻപ് തന്നെ അത് അവസാനിച്ച അവസ്ഥയായിരുന്നു എനിക്ക്.. സത്യത്തിൽ അദ്ദേഹം എന്നെ തൊട്ടുണർത്തി വച്ചിട്ടാണ് പോയത് എന്നത് കൊണ്ടു, ഞാൻ എന്നെ തന്നെ നിയന്ത്രിക്കാൻ ഒരുപാട് പാട് പെട്ടു.
തുടരും....
💬 Comments
View all comments