0%

Chapter Title : പ്രിയം പ്രിയതരം 11 [Freddy Nicholas]

Author : Freddy Nicholas Read All Parts 857

അത് ഓർത്തത്... എങ്ങനെ ഈ മുറിയിൽ നിന്നും പുറത്ത് ചാടും.

ഡ്രെസ്സൊക്കെ എടുത്തണിഞ്ഞ ഞാൻ വളരെ ജാഗ്രതയോടെ പ്രിയയ്ക്ക് വാട്ട്സ് ആപ്പ് മെസ്സേജ് അയച്ചു.

ഞാൻ : എവിടെയാ...??

പ്രിയ : അടുക്കളയിൽ.

ഞാൻ : കിളവികൾ..??

പ്രിയ : എന്റൊപ്പം.

ഞാൻ : പുറത്തോട്ട് പോണം..??

പ്രിയ : നോ പ്രോബ്ലം.

ഞാൻ : എങ്ങനെ..?

പ്രിയ : അവർ ബിസിയാണ്. പെട്ടെന്ന് വിട്ടോ.

ഞാൻ : ഓക്കേ.

വെറും സെക്കന്റ്റുകൾക്കുള്ളിൽ ഞാൻ അവിടെ നിന്നും മുങ്ങി. പ്രിയയുടെ മുറിയിൽ നിന്ന് എന്റെ മുറിയിലേക്കുള്ള ദൂരം ഒരു മിന്നായം പോലെ ഞാൻ ഓടി കടന്നു.

ശേഷം കുളിയും തേവാരവുമൊക്കെ കഴിഞ്ഞ് സാധാരണ പോലെ അടുക്കളയിലേക്ക് പോയപ്പോൾ പ്രിയയും, അപ്പച്ചിയും, മേമ്മയും കു‌ടി ഡൈനിംഗ് ഹാളിൽ ഇരുന്ന് എന്തൊക്കെയോ സംസാരിച്ചു കൊണ്ട് ബ്രേക്ഫാസ്റ്റ് കഴിക്കുകയായിരുന്നു.

അനിയത്തി പെണ്ണ് കാലത്തേ തന്നെ കുളിച്ച് സുന്ദരിയായി കണ്ണെഴുതി ചെറിയ ഗോപി കുറിയും തൊട്ട് ഫ്രഷായി, നല്ല കുട്ടിയായി ഇരിക്കുന്നത് കണ്ടപ്പോൾ തന്നെ എന്റെ മനസ്സിൽ മഞ്ഞുമഴ പെയ്തു..

ഏതായാലും പ്രസന്റ് സിറ്റുവേഷൻ നല്ലതാണ്. കുഴപ്പമുള്ളതായി തോന്നുന്നില്ല.

കഴിച്ചു കൊണ്ടിരിക്കുന്നതിനിടെ പെട്ടെന്ന് എന്നെ കണ്ടപ്പോൾ മുഖത്ത് ഒരു ചെറു ചിരി വരുത്തി എഴുന്നേറ്റു കൊണ്ട് പ്രിയ ചോദിച്ചു. ""പല്ലു തേപ്പും കുളിയും കഴിഞ്ഞിട്ടാണോ വന്നത്..??

ഞാൻ : ഉവ്വ്..

പ്രിയ : എങ്കി ബ്രേക്ക്‌ ഫാസ്റ്റ് എടുത്തു വച്ചേക്കട്ടെ..??

ഞാൻ : വേണ്ട... നീ കഴിച്ചോ.... ഇന്ന് ഞായറാഴ്ചയല്ലേ ധൃതിയില്ല നിങ്ങളൊക്കെ കഴിച്ചു കഴിഞ്ഞിട്ട് മതി...!!

ആ കിളവികളുടെ കൂട്ടത്തിൽ ഇരുന്നു

💬 Comments

View all comments