0%

Chapter Title : പ്രിയം പ്രിയതരം 11 [Freddy Nicholas]

Author : Freddy Nicholas Read All Parts 857

കൊണ്ട് അവൾ കഴിപ്പ് തുടർന്നു.

കണ്ടിട്ട് കിളവികൾ എവിടെയോ സർക്കീട്ടിന് പോകാനുള്ള തയാറെടുപ്പിലാണെന്ന് തോന്നുന്നു. ഉടുതൊരുങ്ങീട്ടുണ്ട്.

ഞാൻ : ഇളയമ്മയും, അപ്പച്ചിയും കൂടി കൂട്ട് ബിസ്സിനെസ്സുമായി എങ്ങോട്ടാ കാലത്തേ...??

അപ്പച്ചി : എനിക്ക് ഒന്ന് എന്റെ രണ്ടാമത്തെ മോളേ കാണണം.. ഒറ്റയ്ക്ക് എങ്ങനെയാ പോണേ അതുകൊണ്ട് ഇവളെയും കൂടെ കൂട്ടി കൊണ്ടുപോകുവാ...

ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചോണ്ടിരുന്ന പ്രിയ,.. ഇടയ്ക്ക് കള്ള കണ്ണിട്ട് എന്നെ നോക്കി.

മനുഷ്യനെ വട്ട് പിടിപ്പിക്കുന്ന ആ നോട്ടം കാണുമ്പോൾ പിടിച്ചങ്ങ് കടിച്ചു തിന്നാൻ തോന്നിപോകുകയാണ്...

ഹ്ഹോ.... എന്റമ്മേ.... എന്തൊരു ഫിഗറാണ് ഇവൾ... വെളുത്ത് തുടുത്ത മുഖത്ത് ആ മാസ്മരത തുളുമ്പുന്ന കണ്ണുകളിൽ കട്ടിയുള്ള കണ്മഷികൊണ്ട് കണ്ണെഴുതി, നെറ്റിയിൽ ചെറിയ ഗോപി കുറിയോടൊപ്പം വളരെ ചെറിയ ഒരു സ്റ്റിക്കർ പൊട്ട് കൂടിയായപ്പോൾ ശാലീനതയും, കുലീനതയും വാരി വിതറിയത് പോലെ പ്രിയ എന്ന സൗന്ദര്യധാമത്തിന്റെ ആ ഇരിപ്പ്...

ഉഫ്ഫ്..... ഇതിനെയൊക്കെ ഇട്ടേച്ച് വേറൊരുതീടെ പൊറകെ പോകാൻ തോന്നിയ ആ മൈരനെ സമ്മതിക്കണം.

ഡൈനിങ് ഹാളിന്റെ വാതിൽക്കൽ തന്നെ നിന്ന് ഞാൻ അവളുടെ മേൽ കണ്ണെറിഞ്ഞു.

മേശയുടെ അപ്പുറത്ത്, ഇരിക്കുന്ന പ്രിയ ലോങ്ങ് വ്യൂ ൽ ഇരുന്ന് എന്നെ കള്ളക്കണ്ണിട്ടു നോക്കുന്ന അവളുടെ വികാരതീവ്രതയുള്ള കണ്ണുകളുടെ മൂർച്ചയുള്ള നോട്ടത്തിന്റെ തീഷ്ണത ചിലപ്പോഴെങ്കിലും എനിക്ക് താങ്ങാവുന്നതിലും അപ്പുറത്താണ്...

അവിടെ സന്നിഹിതരായ കിളവികളുടെ ശ്രദ്ധയിൽ നിന്നും തെന്നി മാറി, ഇടയ്ക്കിടെ എന്നെ ഒന്ന് ഇടങ്കണ്ണിട്ട് നോക്കി, അവൾ ഒരു ചെറു കള്ള പുഞ്ചിരി സമ്മാനിച്ചു..

എന്തൊക്കെയോ സംസാരിക്കുന്ന കണ്ണുകൾ...

"എന്താ..." എന്ന ചോദ്യഭാവത്തിൽ ഞാൻ പുരികം വളച്ചു അവളുടെ കണ്ണുകളിലേക്ക്

💬 Comments

View all comments