Chapter Title : പ്രിയം പ്രിയതരം 12 [Freddy Nicholas]
നമ്മളെ കടിച്ചുകീറേണ്ട ദേഷ്യത്തിൽ ആയിരിക്കും മുറിയിൽ കയറാൻ കാത്തു നിൽക്കുന്ന രോഗികൾ.
ദിവസത്തിന്റെ ആദ്യ പകുതി കഴിയുമ്പോൾ ഏകദേശം ഒന്നര മണിയോടെ ഞാൻ ഉച്ചയൂണ് കഴിക്കാനായി ഒരു റസ്റ്റോറന്റിൽ കയറി.
ഭക്ഷണത്തിൽ കൈകുത്തിയ നേരത്താണ് പ്രിയയുടെ ഫോൺ കോൾ.
പ്രിയ : ഏട്ടാ... ഇപ്പൊ എവിടെയാ...??
ഞാൻ : ഞാനിതിരി ദൂരത്താണ് മോളെ.. പറഞ്ഞോ...എന്താ വിഷയം...!!
പ്രിയ : അതേയ് ഏട്ടാ.... ഒരു കാര്യം ചോദിക്കാൻ വേണ്ടി വിളിച്ചതാണ്...
ഞാൻ : അഹ്... പറഞ്ഞോളൂ...
പ്രിയ : ഇന്ന് അമ്മയ്ക്ക് വലിയ കുഴപ്പമൊന്നും കാണുന്നില്ല... അപ്പച്ചിയും, ഇളയമ്മയും വീട്ടിൽ തന്നെ ഉള്ള സ്ഥിതിക്ക് ഞാൻ ഒന്ന് സുരേഷേട്ടന്റെ വീട്ടിൽ പുള്ളീടെ അച്ഛനേയും, അമ്മയേയും കണ്ടിട്ട് വന്നോട്ടേ....???
ഞാൻ : അതിന് നീ എന്നോട് അനുവാദം ചോദിക്കുന്നതെന്തിനാ മോളെ...
♦️♦️
പ്രിയ : ഇനി പിന്നാരോടാ ഞാൻ അനുവാദം ചോദിക്കേണ്ടത്...??
ഞാൻ : ഇപ്പൊ വീട്ടിലുള്ളവരോട് ചോദിച്ചിട്ട് പൊക്കോ....
പ്രിയ : ഞാൻ ആരോടെങ്കിലും അനുവാദം ചോദിക്കണമെങ്കിൽ അത് എന്റെ ബിജുവേട്ടനോടും മാത്രമായിരിക്കണം എന്ന് എനിക്ക് നിർബന്ധമുണ്ട്.
ആ അനുവാദം ഏട്ടനിൽ നിന്നും കിട്ടിയാലേ ഞാൻ പോകത്തുള്ളൂ. മറ്റാരുടെയും അനുവാദം എനിക്ക് ആവശ്യമില്ല.
ഞാൻ : അതെന്തിനാ അങ്ങനെ...
പ്രിയ : അത് ഇന്നലത്തെ ദിവസത്തിനു ശേഷം അത് ഏട്ടന്റെ അവകാശമാണ്, എനിക്ക് അത് നിർബന്ധവുമാണ്.
ഞാൻ : നീ പോയിട്ട് വാടി കൊച്ചേ, ഏട്ടൻ ഒരിക്കലും തടസ്സം പറയില്ല.
പ്രിയ : നാട്ടിൽ വന്നിട്ട് ഇത്രയും നാളായില്ലേ, അവരെന്തു കരുതും. ഇനി അവരുടെ പരിഭവം കൂടി കേൾക്കാൻ എനിക്ക് വയ്യ.
ഞാൻ : അതിനെന്താ പ്രിയ.... നീ അവിടേക്ക് പോകേണ്ടത് നിന്റെ കടമയും, ഉത്തരവാദിത്വവുമല്ലേ...??
പ്രിയ : തന്നെയുമല്ല... ഇത്രയും വൈകിയതിൽ അവർക്ക് തീർച്ചയായും എന്നോട് പരിഭവം കാണും.
ഞാൻ : അതേ... തീർച്ചയായും കാണും... എങ്കിലും നിന്റെ അമ്മയുടെ അവസ്ഥയും അവർക്ക് അറിയാവുന്നതല്ലേ... അതൊക്കെ അവർ അറിഞ്ഞോണ്ട് നിന്നോട് പൊറുക്കും എന്ന് കരുതാം...
പ്രിയ : ഏട്ടൻ എന്തായാലും ഇവിടെ തന്നെ കാണുമല്ലോ....?? ഞാൻ ഒന്ന് ധൈര്യമായി പോയിട്ട് വരട്ടെ....??
ഞാൻ : താനെന്തിനാടോ പേടിക്കണെ... ധൈര്യമായി പോയിട്ട് വരൂ... ഞാനിവിടെ ഉള്ളടത്തോളം കാലം നീയൊന്നും കൊണ്ടും ഭയപ്പെടേണ്ട.
ഒരു ക്ഷമാപണം പറഞ്ഞോണ്ട് അങ്ങോട്ട് ചെന്ന് കയറിക്കോ... വേറെ വഴിയൊന്നും കാണുന്നില്ല.
പ്രിയ : ശരിയേട്ടാ...
ഞാൻ : ആഹ്.....
💬 Comments
View all comments