Chapter Title : പ്രിയം പ്രിയതരം 12 [Freddy Nicholas]
പിന്നെ നീ എപ്പോഴാ ഇങ്ങോട്ട്...??
പ്രിയ : നാളെ ഉച്ചയോടെ തിരിക്കും.... വൈകീട്ട് ഇരുട്ടും മുന്നേ വീട്ടിലെത്തും പോരെ...
ഞാൻ : അയ്യോടീ.... എനിക്ക് നാളെ കാലത്ത് മുതൽ ഓഫീസിൽ ഇത്തിരി ഡ്യൂട്ടി ഉണ്ട്. കുറെ മരുന്ന് ബില്ലുകൾ പാസാക്കാനുണ്ട്, പിന്നെ പെന്റിങ് ഉള്ള കുറെ ചെക്കുകൾ മാറാനുണ്ട്...
അത് കഴിഞ്ഞ് ഉച്ചയോടെ ബാംഗ്ലൂർക്ക് പോകും.
♦️♦️
ഞാൻ അന്ന് പറഞ്ഞില്ലേ സ്റ്റേറ്റ് കോൺഫ്രൻസ്.... മൂന്നാല് ദിവസം കഴിഞ്ഞേ തിരികെ വരത്തുള്ളൂ. മാത്രമല്ല, അവിടുന്ന് ഒന്ന് രണ്ട് ഓഫിഷ്യൽസിനെ കാണാൻ പോകേണ്ട ആവശ്യമുണ്ട്
പ്രിയ : അപ്പൊ ലഗേജ് ഇല്ലേ...??
ഞാൻ : വലുതായിട്ടൊന്നുമില്ല, മൂന്നാല് ജോഡി എക്സിക്യൂട്ടീവ് ഡ്രെസ്സ്, പിന്നെ കാഷ്വൽസ് അത്രമാത്രം. എല്ലാം കൂടി ഒരു സ്യൂട്ട്കേസിൽ ഒതുക്കണം.
അത് വരെ അമ്മേടെ കാര്യങ്ങളൊക്കെ നീ തന്നെ വേണം നോക്കാൻ. വേറെ ആരെയും ഏൽപ്പിച്ചേക്കരുത്.
പ്രിയ : അതൊക്കെ ഞാൻ നോക്കിക്കൊള്ളാം ഏട്ടാ... ഒന്നും ടെൻഷനടിക്കണ്ട, സമാധാനത്തോടെ പോയിട്ട് വാ... ഞാൻ നാളെ വൈകീട്ട് ഇരുട്ടും മുന്നേ വീട്ടിലെത്തിയിരിക്കും.
ഞാൻ : നിനക്ക് സങ്കടമുണ്ടോ...??
പ്രിയ : എന്തിന്...
ഞാൻ : മൂന്നാല് ദിവസം കാണാതിരിക്കുമ്പോ...
പ്രിയ : എയ്.... ഇല്ല... ചെറുതായിട്ട്...
ഞാൻ : എനിക്കുണ്ട്...
പ്രിയ : അതെന്തിനാ..??
ഞാൻ : നിന്റെ ഒരു ഉമ്മ കിട്ടാതെ ശരിക്കും ഉറക്കം കിട്ടില്ല... എന്നോർക്കുമ്പോൾ... അതാ..!!
പ്രിയ : പോവിടുന്ന്.... അടുത്തിരിക്കുന്നവർ ആരെങ്കിലും കേൾക്കും..
ഞാൻ : ഏയ്.... ഇവിടെ അടുത്ത് ആരുമില്ല... ഞാൻ തനിച്ചാണ്...
പ്രിയ : ആണോ....
ഞാൻ : അതേന്ന്....
പ്രിയ : എന്നാ പിന്നെ ഞാൻ ഒരു കാര്യം കൂടി പറഞ്ഞോട്ടെ...??
ഞാൻ : എന്താന്ന് പറയ് പെണ്ണേ...!?!
പ്രിയ : പിന്നേയ്... "അമാവാസിയായി" അവൾ നന്നേ സ്വരം താഴ്ത്തി പറഞ്ഞു.
ഞാൻ : അയ്യോ അതേയോ....?? എപ്പോ...??
പ്രിയ : ഇന്ന് കാലത്ത്.
ഞാൻ : ഏതായാലും പൂജ കഴിഞ്ഞല്ലോ.... എന്റെ പ്രോമിസ് കൂടി നിറവേറ്റിയല്ലോ സമാധാനമായി.
പ്രിയ : ഏതായാലും ഇന്നലെ ഒന്നും ആവാഞ്ഞത് ഭാഗ്യം. മനസ്സിൽ ഒരു നേരിയ ആശങ്കയുണ്ടായിരുന്നു.
♦️♦️
ഞാൻ : അതേ, സത്യം. മ്മ്... സാരമില്ല. കർമ്മങ്ങൾ ഇനിയും ബാക്കി കിടക്കുകയല്ലേ....
പ്രിയ : പ്പോടാ.... ആർത്തി പണ്ടാരമേ...!!
ഞാൻ : ഓക്കേ ടീ.... എന്നാ ഞാൻ നാളെ പുറപ്പെടും മുന്നേ വിളിക്കാം.....
💬 Comments
View all comments