0%

Chapter Title : പ്രിയം പ്രിയതരം 12 [Freddy Nicholas]

Author : Freddy Nicholas Read All Parts 1K

അതേന്ന്....

പ്രിയ : എന്നാ പിന്നെ ഞാൻ ഒരു കാര്യം കൂടി പറഞ്ഞോട്ടെ...??

ഞാൻ : എന്താന്ന് പറയ് പെണ്ണേ...!?!

പ്രിയ : പിന്നേയ്... "അമാവാസിയായി" അവൾ നന്നേ സ്വരം താഴ്ത്തി പറഞ്ഞു.

ഞാൻ : അയ്യോ അതേയോ....?? എപ്പോ...??

പ്രിയ : ഇന്ന് കാലത്ത്.

ഞാൻ : ഏതായാലും പൂജ കഴിഞ്ഞല്ലോ.... എന്റെ പ്രോമിസ് കൂടി നിറവേറ്റിയല്ലോ സമാധാനമായി.

പ്രിയ : ഏതായാലും ഇന്നലെ ഒന്നും ആവാഞ്ഞത് ഭാഗ്യം. മനസ്സിൽ ഒരു നേരിയ ആശങ്കയുണ്ടായിരുന്നു.

♦️♦️

ഞാൻ : അതേ, സത്യം. മ്മ്... സാരമില്ല. കർമ്മങ്ങൾ ഇനിയും ബാക്കി കിടക്കുകയല്ലേ....

പ്രിയ : പ്പോടാ.... ആർത്തി പണ്ടാരമേ...!!

ഞാൻ : ഓക്കേ ടീ.... എന്നാ ഞാൻ നാളെ പുറപ്പെടും മുന്നേ വിളിക്കാം..... "ഉമ്മ....."....???

പ്രിയ : അത്, ഞാൻ ഇപ്പൊ തരില്ല... ഇയാള് ഇനി എപ്പോ തിരികെ വരുന്നോ അപ്പൊ മാത്രം.

അന്നും പതിവ് തെറ്റിക്കാതെ വൈകീട്ട് എന്റെ പതിവ് ജോലിയായ സെക്യൂരിറ്റി പണിക്ക് പ്രിയയുടെ വീട്ടിലെ വരാന്തയിലേ കോണിൽ എന്റെ സ്ഥിരം സീറ്റിൽ ഇരുന്ന് മൊബൈലിൽ കുത്തികൊണ്ടിരുന്നു.

കിളവികളിലെ ആരോ വന്ന് ഒന്ന് എത്തി നോക്കീട്ട് പോയി. കുറച്ചു കഴിഞ്ഞ് വന്ന് വീണ്ടും ചോദിച്ചു...

നിനക്ക് അത്താഴം കഴിക്കേണ്ട സമയമായില്ലല്ലോ... ആയാ പറയണേ...

ഞാൻ : ഓ... ആയിക്കോട്ടെ...

വൈകിട്ട് വീട്ടിൽ തിരിച്ചെത്തിയശേഷം എന്റെ നിത്യസന്ദർശനത്തിനുള്ള സമയമായപ്പോൾ ഞാൻ പ്രിയയുടെ വീട്ടിൽ പോയി.

ഈ കുറച്ചു ദിവസങ്ങളായി നിത്യവും ഞാൻ ഇവിടെ വന്ന് ഇരിക്കുമ്പോൾ പ്രിയ എന്റെ തൊട്ടടുത്തു വന്ന് ഇരിക്കാറുണ്ടായിരുന്നു.

ഇന്ന് ആ

💬 Comments

View all comments