Chapter Title : പ്രിയം പ്രിയതരം 12 [Freddy Nicholas]
♦️♦️
പ്രിയ : മം... എന്നാൽ ആവുന്നത് പോലെ ചെയ്തു.
ഞാൻ : അവരുടെ ഡിന്നർ ഒക്കെ കഴിഞ്ഞോ..??
പ്രിയ : ഇപ്പൊ കഴിഞ്ഞു...
ഞാൻ : എന്താ കൊടുത്തേ.?
പ്രിയ : ഹോട്ടലിൽ നിന്ന് മട്ടൻ ബിരിയാണിയും, ചിക്കൻ ഫ്രൈയും വരുത്തി.
ഞാൻ : നീ എന്തേലും കഴിച്ചോ മോളെ..??
പ്രിയ : മ്മ്.. അതെങ്കിലും ചോദിക്കാൻ തോന്നിയല്ലോ... ഞാൻ ഇപ്പൊ കഴിച്ചതേയുള്ളൂ.
ഞാൻ : ആണോ...?? തോന്നാഞ്ഞിട്ടല്ല പെണ്ണേ... ഫോൺ പുറത്തെടുക്കാൻ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു ഞാൻ.
പ്രിയ : എന്നിട്ട് ഇപ്പൊ ഫ്രീയായോ...??
ഞാൻ : ആയി.... അതേയ്... എവിടെയാ മോളേ നീ...??
പ്രിയ : എന്റെ റൂമിൽ... ഉറങ്ങാൻ കിടക്കുവാ.
ഞാൻ : എന്നാ... ഫോണിൽ സംസാരിക്കട്ടെ...??
പ്രിയ : അയ്യോ... വേണ്ട... വേണ്ട ഞാൻ എന്റെ മുറിയിലെ കട്ടിലിൽ കിടപ്പാണ്, അപ്പച്ചി എന്റെ മുറീൽ കൂടെയുണ്ട്...
ഞാൻ : ഓഹ്... ആ മാരണത്തെയാണോ കൂട്ട് പിടിച്ചത്..??
പ്രിയ : ങാ... ഞാൻ അല്ല, അവരാണ് എന്നെ കൂട്ട് പിടിച്ചത്. എന്റെ മുറിയിൽ വന്ന് കിടപ്പാണ്. താഴത്തെ വലിയ ബെഡ്‌റൂമിലാണ് വിരുന്നാര് കിടക്കുന്നത്.
ഞാൻ : വിളിച്ചാ ബുദ്ധിമുട്ടാവുമോ..?
പ്രിയ : വേണ്ട... ഫോൺ ചെയ്യണ്ട ഞാനും സംസാരിക്കാൻ പറ്റിയ അവസ്ഥയിലല്ല. ഈ തള്ള ചിലപ്പോ ഉറക്കം നടിക്കുകയാണെങ്കിലോ....???
വയസായെങ്കിലും അതിന്റെ ചെവിക്കൊന്നും ഒരു കുഴപ്പവുമില്ല... വേണ്ടാത്തത് എന്ത് പറഞ്ഞാലും പെട്ടെന്ന് കേൾക്കും.
ഞാൻ : ഉറക്കം പിടിച്ചോ..?
പ്രിയ : ഇല്ല... ഇപ്പൊ കിടന്നതേയുള്ളൂ. ഏട്ടനോ..??
ഞാൻ : ദേ.. ഇപ്പൊ കുളിയും കഴിഞ്ഞ്, ശാപ്പാട് കഴിച്ച് റൂമിലോട്ട് വന്നതേയുള്ളു...
പ്രിയ : റൂം നല്ല സൌകര്യമുള്ളതാണോ..??
ഞാൻ : കൊള്ളാം... കമ്പനി വക ഹോട്ടൽ റൂമിൽ...
പ്രിയ : എന്താ ഉറങ്ങുന്നില്ലേ...
♦️♦️
ഞാൻ : കിടക്കയിൽ കിടക്കുകയാണ്... റൂമിൽ ഇപ്പൊ വേറെ ആരുമില്ല... അതാ ഫോൺ ചെയ്യട്ടെന്ന് ചോദിച്ചത്.
പ്രിയ : അപ്പൊ ഒറ്റയ്ക്കാണോ..??
ഞാൻ : അല്ല... കൂടെ ഉണ്ടായിരുന്നവർ രണ്ടും അടുത്ത റൂമിലേക്ക് പോയിരിക്ക്യാണ്.
പ്രിയ : എന്തേ... അവിടെ സ്ഥലമില്ലേ...??
ഞാൻ : അതല്ല... അവിടെ വെള്ളമടി പാർട്ടി നടക്കുവാ...
പ്രിയ : എന്തേ.. ഇയാള് പോയില്ലേ...?
ഞാൻ : എന്റെ ക്വാട്ട നേരത്തെ കഴിഞ്ഞു. കോൺഫറൻസ് ഒൻപത് മണിക്ക് കഴിഞ്ഞതേയുള്ളൂ. രണ്ടു പെഗ്ഗും, അടിച്ച് ഫുഡ്
💬 Comments
View all comments