Chapter Title : പ്രിയം പ്രിയതരം 13 [Freddy Nicholas] [Climax]
ചെയ്യുന്നുണ്ട്.. പിന്നെയാണോ, ഇത്.
സുരേഷ് : ഏതായാലും താൻ വന്നല്ലോ... തന്നോട് എനിക്ക് ഒരു കാര്യം പറയാനുണ്ട്. സ്വകാര്യമാണ്... തനിക്ക് പോയിട്ട് ധൃതി ഒന്നുമില്ലല്ലോ...??
ബിജു : ഇല്ല, സുരേഷേട്ടാ... ഞാൻ ജോലി കഴിഞ്ഞ് തിരിച്ചു പോകുന്ന വഴിക്കാണ് ഇവിടെ ഇറങ്ങിയത്.
സുരേഷ് : താൻ ഇന്ന് ഇങ്ങോട്ട് വന്നതും നന്നായി. അപ്പൊ, കാര്യങ്ങളൊന്നും വിശദീകരിച്ചു സംസാരിക്കാൻ എനിക്ക് സാധിക്കില്ല. അതിനാണെങ്കിൽ അല്പം പ്രൈവസി ആവശ്യമാണ്.
ബിജു : എന്താ ചേട്ടാ പറയാനുള്ളത്... പറയൂ.. ഞാൻ ഇവിടെ ഒറ്റക്കല്ലേ ഉള്ളൂ.
സുരേഷ് : എനിക്ക് ബിജോയ് ഒരു പ്രോമിസ് തരണം. ഞാൻ ഇപ്പോൾ നിന്റെ കൈയ്യിൽ ഒരു സാധനം ഏല്പിക്കും. അത് പ്രിയ ഒരിക്കലും അറിയാനും പാടില്ല.
ബിജു : പറയൂ ചേട്ടാ ഞാൻ ആരോടും പറയില്ല.
സുരേഷ് : ബിജുബ്രോ... ആ അലമാര തുറന്ന് അതിന്റെ ഏറ്റവും താഴെത്തട്ടിൽ ഒരു ബാഗിരിപ്പണ്ട് അതൊന്ന് എടുത്തു തരാമോ...?
ബിജു അലമാര തുറന്ന അതിനടിയിലെ താഴെ തട്ടിൽ ഉള്ള ഒരു ബ്രൗൺ തുകൽ ലാപ് ടോപ് ബാഗ് എടുത്തു കൊണ്ടു കൊടുത്തു.
പറയാൻ ഒത്തിരി ഉണ്ടെങ്കിലും, സംസാരിക്കാനുള്ള പ്രയാസം കാരണം എല്ലാം ഞാൻ ചുരുക്കി ഇതിനകത്ത് വച്ചിട്ടുണ്ട്.
ഈ പാർസൽ സീൽഡ് ആണ്.... ഒരു അഡ്വക്കേറ്റ് ന്റെ സഹായത്തോടെ പാക്ക് ചെയ്തതാണ്. ഇതിൽ എന്താണ് ഏതാണെന്നൊന്നും ഇപ്പോൾ എന്നോട് ചോദിക്കരുത്
ഒരാഴ്ചയ്ക്ക് ശേഷം മാത്രം ഇത് പ്രിയയെ ഏൽപ്പിക്കുക.
എനിക്ക് എത്രയും പെട്ടെന്ന് തിരിച്ച് ബോംബെക്ക് പോണം.
അവിടെ എനിക്ക് ചില ബിസിനസ് ലിങ്കുകൾ ഉണ്ട്... അതൊക്കെ ഒന്ന്
💬 Comments
View all comments