0%

Chapter Title : പ്രിയം പ്രിയതരം 13 [Freddy Nicholas] [Climax]

Author : Freddy Nicholas Read All Parts 430

ശേഷം സുരേഷിനെ ഉള്ളിൽ നിന്നും പുറത്തിറക്കി. രണ്ട് ഡോക്ടർമാരുടെയും മുഖത്ത് സന്തോഷം.

ഡോക്ടർ : താങ്ക് ഗോഡ്... ഓപ്പറേഷൻ സക്സ്സസ്... 24 hrs ഒബ്സെറെവേഷനിൽ കഴിഞ്ഞിട്ട് റൂമിലേക്ക് മാറ്റാം. ലെറ്റ്‌ അസ് സീ ദി ഇമ്പ്രൂമെന്റ്.

പ്രിയയും, ബിജുവും ഒരുപോലെ സന്തോഷിച്ചു. ബിജു ആർക്കൊക്കെയോ ഫോൺ ചെയ്ത് ആ സന്തോഷ വാർത്ത അറിയിച്ചു.

അധികം വൈകാതെ ബിജു, പ്രിയയെ ഒരു ഓട്ടോ കയറ്റി വീട്ടിലേക്ക് അയച്ചു. അന്ന് രാത്രി മുഴുവനും icu വിന്റെ പുറത്ത് ബിജു ഉറങ്ങാതെയിരുന്നു.

പിറ്റേ ദിവസം കാലത്ത് തന്നെ പ്രിയ ഹോസ്പിറ്റലിൽ എത്തിച്ചേർന്നു.

പ്രിയ : ഇന്നലെ രാത്രി സുരേട്ടന് എന്തെങ്കിലും ബുദ്ധിമുട്ടുള്ളതായി അവിടെന്ന് പറഞ്ഞിരുന്നോ ഏട്ടാ...??

ബിജു : ഇല്ല പ്രിയ... ഇത് വരെ പ്രത്യേകിച്ചൊന്നും പറഞ്ഞില്ല. ദൈവം നിന്റെ കൂടെയുണ്ട്... നിന്റെ സുരേട്ടൻ പൂർണ്ണ സുഖം പ്രാപിച്ച് തിരിച്ചു വരും. നീ ധൈര്യമായി ഇരി... എല്ലാം നല്ലതിനാണെന്ന് കരുതുക.

അന്നത്തെ പകൽ അല്പം ടെൻഷനിലാണെങ്കിലും 24 hrs ഒബ്സെർവീഷൻ കഴിഞ്ഞ് വൈകീട്ടോടുകൂടി സുരേഷിനെ റൂമിലോട്ട് ഷിഫ്റ്റ്‌ ചെയ്തു. കണ്ണ് തുറന്ന് എല്ലാവരെയും നോക്കിയെങ്കിലും സിസ്റ്റർമാർ സംസാരിക്കാൻ അനുവദിച്ചില്ല...

പ്രിയയുടെ മുഖത്ത് നിർവികാരത മാത്രം...

പ്രിയ : ഏട്ടാ... എന്താ വല്ലാത്ത മൂഡ് ഔട്ട്‌ ആണല്ലോ...

ബിജു : എയ്.... ഒന്നുമില്ല... എല്ലാം നല്ലപടി കഴിഞ്ഞു കിട്ടിയതിൽ ദൈവത്തോട് നന്ദി പറയുകയായിരുന്നു. നിന്റെ സങ്കടം കണ്ടിട്ടുള്ള മൂഡൗട് മാത്രമേയുള്ളു എനിക്ക്.

ബിജു : എല്ലാം ശരിയാവും, അയാൾ ജീവിതത്തിലേക്ക് തിരിച്ചു വരും... നീ ഒന്നും കൊണ്ട് പേടിക്കണ്ട.

വൈകീട്ടോടു കൂടി ബിജു വീട്ടിലേക്ക് തിരിച്ചു പോയി.

രണ്ടാം ദിവസവും മൂന്നാം ദിവസവും സുരേഷ് വിജയകരമായി കടന്നു പോയി.

വൈകീട്ട് അഞ്ച് മണിയായപ്പോഴേക്കും ബിജു ഹോസ്പിറ്റലിൽ സന്ദർഷിച്ചു... പ്രിയയെ കണ്ട് സംസാരിച്ചു.

ബിജു : ഇന്ന് ആൾ ഒക്കെയാണല്ലോ ല്ലേ... ഇനി പേടിക്കാനൊന്നുമില്ല. ഹി ൽ ബി അൽറൈറ്റ്... ഏതായാലും ഡിസ്ചാർജ് കിട്ടാൻ ഒരാഴ്ച എടുക്കും. പിന്നെ... കൈയ്യിൽ പൈസ ഇരിപ്പില്ലേ..?? എന്തെങ്കിലും വേണെങ്കിൽ പറയാൻ മടിക്കേണ്ട...

പ്രിയ : ഇല്ല ഏട്ടാ... സുരേട്ടൻ എന്റെ കൈയ്യിൽ കുറച്ചധികം പണം തന്നിട്ടുണ്ട്...

ബിജു : ഭക്ഷണമൊക്കെ ശരിക്കും കഴിക്കുന്നുണ്ടോ മോളേ നീ...

പ്രിയ : ഉണ്ട് ഏട്ടാ... ഒരു കുഴപ്പവുമില്ല... ഞാൻ ഇവിടെ വെറുതെ ഇരിക്കണമെന്നേയുള്ളൂ വേറെ ഹാർഡ് വർക്ക്‌ ഒന്നുമില്ലല്ലോ...!?

ബിജു : എന്നാ ഇനി

💬 Comments

View all comments