0%

Chapter Title : പ്രിയം പ്രിയതരം 13 [Freddy Nicholas] [Climax]

Author : Freddy Nicholas Read All Parts 1.1K

: എടാ മോനെ... നീ എന്തിനാ ഈ ചേച്ചിയുടെ മുന്നിൽ അഭിനയിച്ചു തകർക്കുന്നെ... നീ ആരാണെന്നും, നീ എന്താണെന്നും നിന്റെ മനസ്സ് വായിച്ചറിഞ്ഞ ഈ വീട്ടിലെ ഏക വ്യക്തിയാണ് നിന്റെ ചേച്ചി.... ചേച്ചിക്ക് അറിയാവുന്നത് പോലെ ഈ വീട്ടിൽ ആർക്കും നിന്നെ അറിയില്ല.

നീ ഇവിടെ എത്തുന്നതിനു മുൻപ് പ്രിയ എന്നെ വിളിച്ച് എല്ലാ കാര്യങ്ങളും പറഞ്ഞിരുന്നു.

ബിജു : എന്റെ ചേച്ചി... ദൈവം എന്നെ എന്തിനാ ഇങ്ങനെ പരീക്ഷിക്കുന്നത്...??? ഞാൻ ആർക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ല... എന്നിട്ടും എന്നിൽ നിന്നും പലതും, പലരും അകന്നു പൊയ്ക്കൊണ്ടിരിക്കുകയാണല്ലോ.... അവൻ വിതുമ്പി.

സിനി : ഛെ, ഛെ... എന്താ മോനെ നീ ഇങ്ങനെ കൊച്ചു കുട്ടികളെ പോലെ ആയാലോ... നിന്റെ ദുഃഖം എന്താണെന്ന് ചേച്ചിക്കറിയാം. സങ്കടപ്പെടേണ്ട എല്ലാം ശരിയാവും... ദൈവം നിനക്കായി എന്തെങ്കിലും നന്മ കരുതി വച്ചു കാണും. നീ ഇപ്പൊ സമാധാനിക്കു...

സിനി: നീ കരയ്.... കരഞ്ഞു കരഞ്ഞു തീർക്ക് നിന്റെ മനസ്സിലെ സങ്കടം...

സിനി : ഭക്ഷണം കഴിച്ചിട്ട് അപ്പുറത്തോട്ട് പോയാ മതി, അവിടെ ഇന്ന് പ്രിയ ഇല്ലാത്തത് കൊണ്ട് കാര്യമായിട്ട് ഒന്നും ഉണ്ടാക്കിക്കാണില്ല.

പിറ്റേന്ന് കാലത്ത് ജോലിയുടെ ഇടയ്ക്ക് ബിജു ഒന്ന് ഹോസ്പിറ്റലിൽ പോയി നോക്കി.

പ്രിയയെ അവിടെ കണ്ടില്ല... സുരേഷ്, മരുന്നിന്റെ സടേഷനിലായത് കൊണ്ട് അവൻ വന്നപോലെ തിരികെ പോയി.

ജോലി കഴിഞ്ഞു വൈകീട്ട് പോരാം നേരം ബിജു വീണ്ടും ഹോസ്പിറ്റലിൽ കയറി. സുരേഷിനെ സന്ദർശിച്ചു.

ബിജുവിനെ കണ്ടപ്പോൾ സുരേഷിന്റെ മുഖം പ്രകാശിച്ചു. പ്രിയയേ ഞാൻ അവിടെ ചുറ്റും തിരഞ്ഞു. കണ്ടില്ല.

പ്രിയയെയായിരിക്കും

💬 Comments

View all comments