Chapter Title : പ്രിയം പ്രിയതരം 13 [Freddy Nicholas] [Climax]
വിതുമ്പി.
പ്രിയയുടെ സ്ഥാനത്ത് വേറെ ഒരാളായിരുന്നെങ്കിൽ ആ മനുഷ്യനെ തിരിഞ്ഞു നോക്കില്ലായിരുന്നു. അവളിൽ മനുഷ്യത്വം അവശേഷിക്കുന്നു എന്നതിന്റെ ഉത്തമ സാക്ഷ്യമാണ് ഇത്.
വീട്ടിൽ തിരിച്ചെത്തി കാർ പോർച്ചിലിട്ട് പടികൾ കയറിയ ബിജുവിന്റെ മുന്നിൽ സിനി ചേച്ചിയെയാണ് കണ്ടത്.
സിനി : എന്താ ബിജു പോയ കാര്യം എന്തായി...
ബിജു : പ്രിയയെ അവിടെ കൊണ്ടു വിട്ടു... ഞാൻ പെട്ടെന്ന് ഇങ്ങോട്ട് പൊന്നു...
സിനി : നീ സുരേഷേട്ടനെ കണ്ടില്ലേ..??
ബിജു : മ്മ്, ആ... കണ്ടു.... ദൂരെ നിന്ന് ആ കട്ടിലിൽ കിടക്കുന്ന ദുഷ്ട്ടനെ ഞാൻ കണ്ടു....
സിനി : എന്നിട്ട് നീ സുരേഷേട്ടനുമായി ഒന്നും സംസാരിച്ചില്ലേ....??
ബിജു : എയ്... എന്തിന് സംസാരിക്കണം, എനിക്കയാള് ആരാ... എനിക്കയാളുമായി എന്ത് ബന്ധം, നമ്മുടെ സഹോദരിയെ ഉപേക്ഷിച്ച് കടന്നു കളഞ്ഞ ദുഷ്ട്ടനല്ലേ അയാള്...... അവന്റെ മുഖത്തെ വിഷമം മറച്ചു വച്ചോണ്ട് അവൻ പറഞ്ഞു.
സിനി : അവിടെ ഇപ്പൊ പ്രിയ മാത്രല്ലേയുള്ളൂ, നിനക്കും അവിടെ നിൽക്കായിരുന്നില്ലേ..??
ബിജു : അല്ലേലും ഞാൻ എന്തിന് അവിടെ നിൽക്കണം... എന്റെ ആരുമല്ലല്ലോ... അങ്ങനെയുള്ള ആളിനെ സഹായിക്കേണ്ട കാര്യം എനിക്കുമില്ല.. അതൊന്നും എന്നെ ബാധിക്കുന്ന വിഷയവുമില്ല.
അത്രേം പറഞ്ഞു അവൻ ഷർട്ടിന്റെ ബട്ടൻസ് അഴിച്ച് പെട്ടെന്ന് എന്റെ മുറിയിലേക്ക് നടന്നു.
മുറിയിൽ കയറിയ ബിജുവിന്റെ ഉള്ളിൽ നിന്നും ദുഃഖം അനപൊട്ടിയോഴുകി. അവൻ പെട്ടെന്ന് അവിടെത്തെ മേശയുടെ പുറത്ത് കൈ വച്ച് തല കുമ്പിട്ടു ഇരുന്ന് വിതുമ്പി.
അവനെ പിന്തുടർന്ന് വന്ന സിനി പെട്ടെന്ന് അവന്റെ പുറകിലൂടെ തോളുകളിൽ അണച്ചു പിടിച്ച് ആശ്വസിപ്പിച്ചു.
സിനി
💬 Comments
View all comments