Chapter Title : പ്രിയം പ്രിയതരം 13 [Freddy Nicholas] [Climax]
പോകേണ്ടി വന്നതിന്റെ സാഹചര്യം എന്താണെന്ന് ഇനി നിന്നോട് പറഞ്ഞു ന്യായീകരിക്കാൻ ശ്രമിക്കുന്നത് ശരിയല്ല എന്നെനിക്കറിയാം.
ആ ചെയ്തത് വലിയ തെറ്റ് തന്നെയാണെന്ന് ഞാൻ സമ്മതിക്കുന്നു. അപ്പോഴത്തെ സാഹചര്യത്തിൽ എന്റെ മുന്നിൽ വേറെ വഴികളൊന്നും ഇല്ലായിരുന്നു.
ഇന്ന് ഞാൻ ആ പാപത്തിന്റെ ഫലം അനുഭവിച്ചു കൊണ്ടിരിക്കുകയാണ്... മദ്യം എന്നെ ആകെ താറുമാറാക്കി.
ആ കുരിശ് ഞാൻ ഒറ്റക്ക് തന്നെ ചുമക്കണം. ആരുടെ കൂടെ ഞാൻ പോയോ, അവൾ എന്നെ വഞ്ചിച്ചു. എന്റെ കോടികളുടെ സമ്പാദ്യം എല്ലാം എടുത്ത് അവൾ മുങ്ങി. എന്നെ ഒറ്റപ്പെടുത്തി.
വലിയ ഒരു ട്രാപ് ആയിരുന്നു അതെന്ന് അറിയാൻ ഞാൻ വൈകിപ്പോയി. അവിടെത്തെ എന്റെ ബാങ്ക് ബാലൻസ് എല്ലാം സീറോ ആയി.
ബ്രെയിൻ ട്യൂമർ വന്ന് ഓസ്ട്രേലിയയിലെ ഹോസ്പിറ്റലിൽ ഞാൻ എത്ര ദിവസം കിടന്നു എന്ന് എനിക്ക് തന്നെ അറിയില്ല അവിടെനിന്ന് മലയാളി സമാജത്തിന്റെ സഹായത്തോട് കൂടി ഞാൻ നാട്ടിലെത്തി. അതും ഈ അവസ്ഥയിൽ.
എല്ലാം എനിക്ക് ദൈവം തന്ന ശിക്ഷയാണ് ഇതൊക്കെയാണ് പാഠങ്ങൾ. നെല്ലും പതിരും തിരിച്ചറിയാനുള്ള അവസരങ്ങൾ. പക്ഷെ എല്ലാം അറിയുമ്പോഴേക്കും ഒത്തിരി വൈകി പോയി.
ഇനി ഒരു കാര്യം പറയാം വളരെ സീക്രട്ട് ആയിരിക്കണം. എന്റെ വീട്ടുകാർ ഇത് ഒരു കാരണവശാലും അറിയാൻ ഇടവരരുത്.. ഇവിടെ നാട്ടിൽ ഞാൻ താമസിക്കുന്ന വീട് ഞാൻ തന്നെ പണിത വീടാണ്. പക്ഷെ അതിന്റെ വിഹിതം എന്റെ രണ്ട് പെങ്ങന്മാർക്ക് മാത്രം ഉള്ളതാണ്.
ഇനി ഞാനായിട്ട് സമ്പാദിച്ച കുറച്ച് സ്വത്തുക്കൾ ഉണ്ട്... അത് നമ്മുടെ സിറ്റിയിൽ നാഷണൽ ഹൈവേയുടെ സൈഡിൽ തന്നെ അല്പം സ്ഥലമാണ്. അത് ഇന്നത്തെ കണക്കിന് ഒരു മൂന്ന് മൂന്നര കോടിയിലധികം വില മതിക്കും എന്നെനിക്ക് തോന്നുന്നു.
ആ പ്രോപ്പർട്ടി ഞാൻ നിന്റെ പേരിലാണ് വാങ്ങിച്ചത്. പിന്നെ നിനക്ക് വേണ്ടി വാങ്ങിച്ച ഇത്തിരി ഗോൾഡ്... അത് ഒരു പത്തറുപത് പവൻ കാണും.
ഗോൾഡും, സ്ഥലത്തിന്റെ ഡോക്യുമെന്റസും ബാങ്കിലെ ലോക്കറിൽ ഭദ്രമായി ഇരിപ്പുണ്ട് അതിന്റെ ഡീറ്റെയിൽസ്, ലോക്കർ കീയും ടാക്സ് റെസിറ്റ് എല്ലാം ഞാൻ ഈ ബാഗിൽ വച്ചിട്ടുണ്ട്.
അതും പിന്നെ എന്റെ പേരിൽ തരക്കേടില്ലാത്ത ഒരു തുക ബാങ്ക് ബാലൻസ് ആയി അവിടെ തന്നെ കിടപ്പുണ്ട്.
ഇതെല്ലാം എന്റെ അഭാവത്തിൽ മാത്രം നീ അറിഞ്ഞാൽ മതിയെന്ന് എനിക്ക് നിർബന്ധമുണ്ട്. അത് കൊണ്ടാണ് ഇത് ഇത്തരത്തിൽ നിന്റെ കൈകളിൽ എത്തിക്കാൻ പ്ലാൻ ചെയ്തത്.
ഞാൻ ഈ ലോകത്തിന്റെ ഏതെങ്കിലും
💬 Comments
View all comments