0%

Chapter Title : പ്രിയം പ്രിയതരം 13 [Freddy Nicholas] [Climax]

Author : Freddy Nicholas Read All Parts 436

കോണിൽ ജീവിച്ചിരിപ്പുണ്ടെങ്കിലും ഇല്ലങ്കിലും ഇത് എന്റെ അവസാനത്തെ കാത്താണ്.

പിന്നെ... ഇനി ഒരു കാര്യം പറയാം... നിനക്ക് ഇപ്പോഴും ചെറുപ്പമാണ്... നമ്മുടെ ബന്ധത്തിൽ കുട്ടികളോ, വേറെ ബാധ്യതകളൊന്നും ഇല്ലാത്ത സ്ഥിതിക്ക്, മനസ്സ് കൊണ്ടും ശരീരം കൊണ്ടും തയ്യാറാവുമ്പോൾ നിനക്ക് വിശ്വസ്ഥൻ എന്ന് തോന്നുന്ന, നിന്നെ വഞ്ചിക്കില്ല, ജീവിതാവസാനം വരെ കെയർ ചെയ്യും എന്ന് തോന്നുന്ന ഒരാളെ നീ തന്നെ കണ്ടുപിടിച്ചു പങ്കാളിയായി സ്വീകരിക്കുക.

അതിന് ആർക്കും നിന്നെ എതിർക്കാൻ കഴിയില്ല...

ഇനി ഒരു കാര്യം കൂടി... ഞാൻ കുവൈറ്റിൽ ജോലി ചെയ്തിരുന്ന കമ്പനിയുടെ GM ഞാനുമായി ഇപ്പോഴും നല്ല ബന്ധത്തിലാണ്. ഇനി നിനക്ക് നാട്ടിൽ ജീവിക്കണ്ട എന്ന് തോന്നുന്ന പക്ഷം ആ കമ്പനിയുടെ GM നോട്‌ ഒരു റിക്വസ്റ്റ് അറിയിച്ചാൽ മതി. അദ്ദേഹം നിന്നെ ഒരു നല്ല ജോലി തന്ന് സഹായിക്കും. തീർച്ച.

ഇത് എന്റെ അവസാനത്തെ കത്താണ്...

നന്മകൾ.

നിറക്കണ്ണുകളോടെ അവൾ ആ എഴുത്ത് വായിച്ച് മടക്കി വച്ചു. പിന്നെ വിതുമ്പി കരഞ്ഞു. കിടക്കയിൽ എല്ലാം കണ്ടു കൊണ്ട് ഇരിക്കുകയായിരുന്നു തന്റെ അമ്മ എല്ലാം അറിഞ്ഞപ്പോൾ അമ്മയുടെ ചുണ്ടുകൾ പതുക്കെ മന്ത്രിച്ചു...

നിനക്ക് ശരിയെന്നു തോന്നുന്നത് മാത്രം നീ ചെയ്യ് മോളേ... ആരും നിന്നെ എതിർക്കില്ല. ഈ അമ്മയുടെ പൂർണ്ണ പിന്തുണയും അനുഗ്രഹവും എപ്പോഴും ഉണ്ടാവും.

”"ഹെല്ലോ.... ഹൂ ഈസ്‌ ബ്രിയാസ് ഹസ്ബന്ത്.... ഹൂ ഈസ്‌ മിസ്തേർ ബീജു...."" വ്യക്തതയില്ലാത്ത ഇംഗ്ലീഷ് ഭാഷയിൽ ചോദിച്ച ചോദ്യം ഉറക്കച്ചതാവോടെ കേട്ടപ്പോൾ ബിജുവിനും മനസ്സിലായില്ല. പച്ച കണ്ണുള്ള നീല വസ്ത്രം ധാരിണിയായ ഒരു അറബിച്ചി ഹെഡ് നഴ്സ് ലേബർ റൂമിന്റെ വാതിൽക്കൽ നിന്നു കൊണ്ട് ഉച്ചത്തിൽ ചോദിച്ചു.

യെസ്.... ഐ ആം ഹിയർ... അവൻ കൈപൊക്കി കാട്ടി ലേബർ റൂമിന്റെ വാതിൽക്കലേക്ക് ഓടിയടുത്തു. വലതു കൈക്ക് ഒരു വെളുത്ത സ്ട്രാപ് കെട്ടിയ ചോര കുഞ്ഞിനെ അവർ ബിജുവിന്റെ കൈകളിൽ വച്ചു കൊടുത്തു.

സന്തോഷത്തിന്റെ പുഞ്ചിരിയോടെ ബിജു ആ കുഞ്ഞിനെ തന്റെ നെഞ്ചോട് ചേർത്തു പിടിച്ചു.

തന്റെയും പ്രിയയുടെയും ജീവിതത്തിലെ ധന്യമായ മുഹൂർത്തം ആ ചെഞ്ചുണ്ടുകൾ വിടർന്നു വിറയാർന്ന സ്വരമായി പുറത്തു വന്നു.

...... ശുഭം ......

💬 Comments

View all comments