0%

Chapter Title : പ്രിയം പ്രിയതരം 13 [Freddy Nicholas] [Climax]

Author : Freddy Nicholas Read All Parts 423

പാവത്തിന്റെ, ദുഃഖം ഘനീഭവിച്ച മുഖം ഒരുപാട് നേരം കണ്ടോണ്ടിരിക്കാൻ ബിജുവിന്റെ മനസ്സിന് ഒട്ടും കെൽപ്പില്ലായിരുന്നു.

ആ കണ്ണുകളിലേക്ക് ഒരു വട്ടം നോക്കിയപ്പോൾ തന്നെ അവന്റെ മനസ്സ് പതറി. ഒരു നിമിഷം നിയന്ത്രണം വിട്ടു പോകുമോ, താൻ പൊട്ടി കരഞ്ഞു പോകുമോ എന്ന് പോലും ബിജു ഭയപ്പെട്ടു.

അവസാനം പ്രിയയെ അവിടെ സുരേഷിന്റെ കൂടെ ഹോസ്പിറ്റലിൽ തന്നെ നിർത്തി. ബിജു തിരികെ വീട്ടിലേക്ക് പോന്നു

വഴിയിൽ ഉടനീളം അവന്റെ മനസ്സ് തേങ്ങി കരയുകയായിരുന്നു. ഇനി പ്രിയയുടെ അവസ്ഥ എന്താണെന്ന് കണ്ടറിയണം കാരണം പുള്ളിയുടെ അസുഖത്തിന്റെ അവസ്ഥയെക്കാൾ, പെട്ടെന്ന് വളരെ അപ്രതീക്ഷിതമായി സുരേഷ് തിരികെ വന്നതിൽ എന്തൊക്കെയോ ദുരൂഹതകൾ മണക്കുന്നുണ്ട് എന്നതാണ്.

പരിക്ക് എത്രമാത്രം ഗുരുതരമാണെന്നും ഗൗരവമുള്ളതാണെന്നും ചികിത്സ എത്ര കാലം നീണ്ടുനിൽക്കുമെന്നും ഉള്ള കാര്യത്തെപ്പറ്റി യാതൊരു ഊഹവുമില്ലാത്ത സ്ഥിതിക്ക് ഇനി പ്രിയ എന്ത് തീരുമാനം എടുക്കും എന്നുള്ള കാര്യത്തെപ്പറ്റി യാതൊരു വിവരവും ഇല്ല.

ഇത്രയും നാൾ നടുക്കടലിൽ വൻത്തിരകളിൽ കിടന്ന് ഉലയുകയായിരുന്ന ആ മനസ്സ് ബിജു തന്റെ പ്രയത്നം കൊണ്ട് ഒരു കരയ്ക്ക് അടുപ്പിച്ചപ്പോഴാണ് അടുത്ത വൻ തിരമാല....

ഇനി അവളുടെ മനസ് മാറുമോ,... കയ്യെത്തും ദൂരത്ത് എത്തിയ ഒരു മാലാഖ കുഞ്ഞിനെ കൈവിട്ടു പോകുന്ന അവസ്ഥയിലേക്ക് വീണ്ടും.

താൻ ഇത്രയും കാലം ഒരു അമൂല്യ നിധി പോലെ കൊണ്ട് നടന്ന തന്റെ പ്രിയ വീണ്ടും തന്റെ സ്വഗൃഹത്തിലേക്ക് തിരികെ പോകുമോ എന്ന് ഇപ്പോൾ സംശയിക്കേണ്ടതുണ്ട്...

അവന്റെ മനസ്സിലെ ഗദ്ഗതം അവൻ ആരോടും പറയും. കഴിഞ്ഞുപോയ ഓരോ ദിവസവും ഓരോ മണിക്കൂറും ഓരോ നിമിഷങ്ങളും ഓർത്ത് അവന്റെ ചുണ്ടുകൾ വിതുമ്പി.

പ്രിയയുടെ സ്ഥാനത്ത് വേറെ ഒരാളായിരുന്നെങ്കിൽ ആ മനുഷ്യനെ തിരിഞ്ഞു നോക്കില്ലായിരുന്നു. അവളിൽ മനുഷ്യത്വം അവശേഷിക്കുന്നു എന്നതിന്റെ ഉത്തമ സാക്ഷ്യമാണ് ഇത്.

വീട്ടിൽ തിരിച്ചെത്തി കാർ പോർച്ചിലിട്ട് പടികൾ കയറിയ ബിജുവിന്റെ മുന്നിൽ സിനി ചേച്ചിയെയാണ് കണ്ടത്.

സിനി : എന്താ ബിജു പോയ കാര്യം എന്തായി...

ബിജു : പ്രിയയെ അവിടെ കൊണ്ടു വിട്ടു... ഞാൻ പെട്ടെന്ന് ഇങ്ങോട്ട് പൊന്നു...

സിനി : നീ സുരേഷേട്ടനെ കണ്ടില്ലേ..??

ബിജു : മ്മ്, ആ... കണ്ടു.... ദൂരെ നിന്ന് ആ കട്ടിലിൽ കിടക്കുന്ന ദുഷ്ട്ടനെ ഞാൻ കണ്ടു....

സിനി : എന്നിട്ട് നീ സുരേഷേട്ടനുമായി ഒന്നും സംസാരിച്ചില്ലേ....??

ബിജു : എയ്... എന്തിന് സംസാരിക്കണം, എനിക്കയാള് ആരാ... എനിക്കയാളുമായി എന്ത് ബന്ധം, നമ്മുടെ

💬 Comments

View all comments