0%

Chapter Title : പ്രിയം പ്രിയതരം 13 [Freddy Nicholas] [Climax]

Author : Freddy Nicholas Read All Parts 421

മാറ്റാൻ വേണ്ടി വീട്ടിൽ പോയതാണ്.

ഞാൻ : ബ്രോ... ഇപ്പൊ എത്ര ദിവസമായി ഇത് സംഭവിച്ചിട്ട്...??

സുരേഷ് : ശരിക്ക് ഓർമ്മയില്ല... ഓൾ മോസ്റ്റ്‌ ടു ത്രീ ഡേയ്‌സ് എന്ന് വിചാരിക്കുന്നു.

ഞാൻ : അവിടെന്ന് ഇവിടെക്ക് എപ്പൊ എത്തി.

സുരേഷ് : മംച്ച്... ഓർക്കുന്നില്ല... ഇപ്പോഴാണ് ഞാൻ ഇന്ത്യയിൽ ആണുള്ളതെന്ന് അറിയുന്നത് തന്നെ... ഏതായാലും, അപകടത്തിൽ മരിച്ചില്ലല്ലോ അത് തന്നെ വലിയ സന്തോഷം.

ഞാൻ : എയ്.. സുരേഷ് ഏട്ടാ എന്തൊക്കെയാ ഈ പറയുന്നേ... നിങ്ങൾക്ക് ഒന്നും സംഭവിക്കില്ല, ഇവിടെ ഞങ്ങളൊക്കെ ഇല്ലേ, നല്ല ഡോക്ടർ മാരില്ലേ നല്ല ട്രീറ്റ്മെന്റ് കിട്ടില്ലേ...

ബിജു, ആ ഹോസ്പിറ്റലിന്റെ മാനേജ്മെന്റിനെ സമീപിച്ചു ഒരു സ്പെഷ്യൽ റിക്വസ്റ്റ് കൊടുത്തിട്ട് ഒരു സ്പെഷ്യൽ റൂം സംഘടിപ്പിച്ചു സുരേഷിനെ അങ്ങോട്ട് ഷിഫ്റ്റ് ചെയ്തു.

ഞാൻ ആ റൂമിൽ അകത്തും പുറത്തുമായി കുറെ നേരം നിന്നു. പ്രിയ സുരേഷിന്റെ അടുത്തു തന്നെ ഇരിപ്പുണ്ട്... അവർ തമ്മിൽ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്.

എനിക്കാണെങ്കിൽ അവരണ്ടുപേരോടും പ്രത്യേകിച്ച് ഒന്നും സംസാരിക്കാനില്ല താനും.

ഡ്യൂട്ടി ഡോക്ടർനോട്‌ സംസാരിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്, ഇതാണ്.

ഞാൻ : ഡോക്ടർ, എന്താണ് പുള്ളീടെ ഇപ്പോഴത്തെ അവസ്ഥ.

ഡോക്ടർ : വെൽ... നമ്മുക്ക് നോക്കാം... കാലിന്റെ പരിക്ക്... ഇട്സ് നോട സൊ സീരിയസ്. ... വേറെ ഏതായാലും കാല് നേരെയായിട്ടുണ്ട്. ആളെ നമുക്ക് പൂർണ്ണമായി നേരെ നടത്താം.

ആക്ച്വലി കാൽ മുഴുവനും മുറിച്ചു മാറ്റേണ്ട അവസ്ഥയിലായിരുന്നു. നല്ല സമയത്ത് ഇവിടെ എത്തിപ്പെട്ടു എന്നത് കൊണ്ട് നമ്മുക്ക് അതിനെ സക്സസ് ആക്കാൻ പറ്റി. പക്ഷെ പുള്ളിക്ക് വേറെയും ചില ഇഷ്യൂസ് ഉണ്ട്... വീ നീഡ് എ ഡീറ്റൈൽ ചെക്ക് അപ്പ്‌.

അത്രയും കേട്ടിട്ട് ഞാൻ ആ റൂമിൽ നിന്നും പുറത്തിറങ്ങി.

അങ്ങനെ കുറച്ചു വിശേഷങ്ങൾ പറഞ്ഞു കൊണ്ടിരുന്നപ്പോൾ തന്നെ പുള്ളി കടുത്ത വേദന കൊണ്ട് പുളഞ്ഞു... നേഴ്‌സുമാർ വന്ന് ഡ്രിപ് ഇട്ട് കൊടുത്തു... പിന്നെ പുള്ളി മയക്കത്തിലോട്ട് എന്ന അവസ്ഥയിലോട്ട് പോയി.

അന്ന് ഒരുപാട് വൈകുവോളം... പതിനൊന്നു മണി വരെ ബിജു ഹോസ്പിറ്റലിൽ തന്നെയായിരുന്നു.

എല്ലാംകൂടി കൂനിന്മേൽ കുരു എന്നതുപോലെ ഒരുഭാഗത്ത് പ്രിയയുടെ അമ്മ അവശയായി വീട്ടിൽ കിടക്കുന്നു മറ്റൊരു ഭാഗത്ത് സുരേഷും ഒരുപോലെ കിടക്കുകയാണ്. ഇത്രയൊക്കെ സഹിക്കുന്ന അവളുടെ മാനസികാവസ്ഥ എന്തായി തീരുമെന്ന് ആർക്കും പ്രവചിക്കാൻ വയ്യ. സമ്മതിക്കണം......

ആ മനസ്സിന്റെ താളം ഒരു നിമിഷം തെറ്റിയില്ലെങ്കിലേ അത്ഭുതമുള്ളൂ.

💬 Comments

View all comments