Chapter Title : പ്രിയം പ്രിയതരം 13 [Freddy Nicholas] [Climax]
നിർവികാരയായി മൊഴിഞ്ഞു.
ഒരു ചെറു കഥ കേൾക്കുന്നത് പോലെ ഞാൻ ആ കഥ കേട്ടിരുന്ന് കാറോടിച്ചു.
പ്രിയയുടെ കൈയ്യിലെ ചെറിയ ബാഗിൽ അത്യാവശ്യമായുള്ള സാധനങ്ങൾ ഉണ്ടായിരുന്നു.
മൂന്നാമത്തെ നിലയിലേക്ക് പോകാൻ ലിഫ്റ്റിൽ കയറിയ പ്രിയ വിതുമ്പുന്ന ചുണ്ടുകളെ കർച്ചീഫ് കൊണ്ട് മറച്ചു പിടിച്ചു.
ഐസിയുവിൽ നിന്നും മാറ്റി കിടത്തിയ പേഷ്യൻസിന് ഇടുന്ന റൂമിൽ കിടപ്പുണ്ടായിരുന്നു സുരേഷ്...
കൂടെ ആരുമില്ല.. ഒറ്റപ്പെട്ട ഒരു അനാഥ പ്രേതം പോലെ കിടക്കുന്ന സുരേഷിനെ കണ്ട് ഞാൻ ഞെട്ടി.
ഇയാൾ നാട്ടിലേക്ക് തിരികെ വന്നതിൽ എന്തോ ഒരു ദുരുദ്ദേശമില്ലേ എന്ന് പോലും തോന്നിപ്പിക്കുമാറ് ആയിരുന്നു ആ വരവ്.
ബിജു സുരേഷിന്റെ തൊട്ടടുത്തു പോയി നിന്നു. ഓപ്പറേഷൻ കഴിഞ്ഞതിന്റെ ക്ഷീണവും സഡേഷൻ മയക്കത്തിലാണ് സുരേഷ്.
ബിജു സുരേഷിന്റെ കൈകൾ പിടിച്ചു, പതിഞ്ഞ സ്വരത്തിൽ വിളിച്ചു സുരേഷേട്ടാ... സുരേഷേട്ടാ........
സുരേഷ് പതുക്കെ കണ്ണുകൾ തുറന്നു... തളർന്ന സ്വരത്തിൽ ചോദിച്ചു. മ്മം മ്മ്... ഹലോ... ആരാ..??
ഞാൻ : ഞാൻ ബിജുവാണ്... പ്രിയയുടെ... പ്രിയയുടെ.. മ്മ്മ്... കസിൻ, അല്ല ഏട്ടൻ... അല്ല... എന്താ പറയ്യാ... തൊട്ടടുത്ത വീട്ടിലെ.......
സുരേഷ് : ഓ,.. ഓ.. ഡോണ്ട് വറി ബിജോയ് ... ഐ നോ ഹൂ യൂ ആർ.... സുഖമാണോ ബിജോയ് ....??
ഞാൻ : ഉവ്വ്... സുഖമാണ് സുരേഷേട്ടാ... ഐ ആം എക്സ്ട്രീംലി സോറി... ഞാൻ കുറച്ചു മുൻപാണ് താങ്കളുടെ ഈ അവസ്ഥയെ കുറിച്ചുള്ള വിവരം അറിയുന്നത്. അതും പ്രിയ പറഞ്ഞിട്ട്. ഞാൻ ഔട്ട് ഓഫ് സ്റ്റേഷൻ ആയിരുന്നു.
സുരേഷ് : ബിജോയ് എന്നല്ലേ പേര്... എനിക്ക് നേരിയ ഓർമ്മയേയുള്ളൂ ഇയാളെ പരിചയപ്പെട്ടത് ഒന്നും എനിക്ക് വ്യക്തമായ ഓർമ്മയില്ല. നാം തമ്മിൽ കല്യാണദിവസം കണ്ടതായിരിക്കാം. അല്ലേ...??
ഞാൻ : അല്ല... ബിജു ..!!
സുരേഷ് : പ്രിയ നീ വീണ്ടും എന്തിനാ ഇങ്ങോട്ട് വന്നേ... നീ ഇപ്പോ ഇവിടുന്ന് പോയതല്ലേ ഉള്ളൂ... വീണ്ടും, എന്തിനാ തിരികെ വരാൻ പോയേ... ഒരുപാട് ബുദ്ധിമുട്ടേണ്ടി വന്നില്ലേ...??
ഇന്ന് വീണ്ടും ഇങ്ങോട്ട് വരേണ്ടില്ലായിരുന്നു ഞാൻ ഇവിടുന്ന് ഒറ്റക്ക് എന്തെങ്കിലും കൊണ്ട് അഡ്ജസ്റ്റ് ചെയ്യുമായിരുന്നല്ലോ...
നഴ്സുമാരും അറ്റൻഡർമാരും ഇവിടെയുണ്ടല്ലോ നീ എന്തിനാ ഇത്രയും പെട്ടെന്ന് തിരിച്ചു വന്നേ...??
രണ്ടുമൂന്നു ദിവസം ഇവിടെ നിന്ന് ഉറക്കമില്ലാതെ കഷ്ടപ്പെട്ടതല്ലേ നീ... നിനക്കും ക്ഷീണം കാണത്തില്ലേ... എനിക്ക് മനസ്സിലാവാഞ്ഞിട്ടല്ല........
പ്രിയ : അത് സാരമില്ല സുരേട്ടാ എനിക്ക് അതൊരു ബുദ്ധിമുട്ടല്ല... ഞാനൊന്ന് കുളിച്ചു
💬 Comments
View all comments