Chapter Title : പ്രിയം പ്രിയതരം 13 [Freddy Nicholas] [Climax]
ഞാൻ പല തവണ നിന്നെ വിളിച്ചു.
പ്രിയ : ഞാൻ ഫോൺ എടുക്കാൻ പറ്റിയ പരുവത്തിൽ ആയിരുന്നില്ല. ഞാനിവിടെയുണ്ടായിരുന്നില്ല.
ഞാൻ : എന്തുപറ്റി നീ എവിടെയാ പോയിരുന്നേ...??
പ്രിയ : ഞാൻ സുരേട്ടന്റെ വീട്ടിലേക്ക് പോയിരുന്നു ഏട്ടാ...
ഞാൻ : അവിടെ എന്താ പ്രശ്നം...എന്താ പ്രിയ കഴിഞ്ഞ ദിവസമല്ലെ നീ പോയിട്ട് വന്നത് വീണ്ടും തിരിച്ചു പോയോ...??
പ്രിയ : അതേ ഏട്ടാ വീണ്ടും ഒരു എമർജൻസി ഉണ്ടായിരുന്നു.
ഞാൻ : എന്ത് എമർജൻസി..??
അവളെന്നെ കൈപിടിച്ച് അങ്ങോട്ട് ഉള്ളിലോട്ട് കൂട്ടിക്കൊണ്ടുപോയി എന്നോട് ചോദിച്ചു എമർജൻസി എന്താണെന്ന് പറഞ്ഞൽ മൂഡ് ഔട്ട് ആവോ..??
ഞാൻ : ഇല്ലടീ... നീ പറ എന്താ നിന്റെ പ്രശ്നം.
അവൾ കുറച്ചുനേരം മൗനയായി നിന്നു. പിന്നെ നിറകണ്ണുകളോട് കൂടി എന്റെ മുഖത്തുനോക്കി അവൾ പറഞ്ഞു സുരേട്ടൻ തിരിച്ചുവന്നു.
ഞാൻ : ങേ... ആര്..??
പ്രിയ : അതെ സംശയിക്കേണ്ട സാക്ഷാൽ സുരേഷ്... എന്റെ ഹസ്ബൻഡ് തന്നെ.
ബിജു ഇടിവെട്ട് ഏറ്റ പോലെ രണ്ടുനിമിഷവും സ്ഥബ്ദനായ് നിന്നു.
ഞാൻ : നീ പറയുന്നത് നിന്റെ ഭർത്താവ് സുരേഷിനെ പറ്റി തന്നെയാണോ... പ്രിയ...??
പ്രിയ : അതേ ഏട്ടാ... സംശയിക്കേണ്ട..
ഞാൻ : എന്നിട്ട് എവിടെയുണ്ട്...
പ്രിയ : ആൾ ഇപ്പോൾ ഹോസ്പിറ്റലിൽ ഉണ്ട്.
എല്ലാം വിശദമായി പറയാം ഏട്ടാ ഞാൻ ഒന്ന് റെഡിയാവട്ടെ എനിക്കിപ്പോ വീണ്ടും ഹോസ്പിറ്റലിലേക്ക് പോകണം എന്റെ കൂടെ പോരാമോ... ഞാൻ ഒറ്റയ്ക്ക് എങ്ങനെ പോകും ഈ സന്ധ്യാസമയത്ത്... ഏട്ടൻ വരുമെങ്കിൽ വലിയ ഉപകാരം.
ഞാൻ : ഞാൻ വരാം... ഏതു ഹോസ്പിറ്റലിലാണ്..??
പ്രിയ : അമൃത ഹോസ്പിറ്റൽ.
ഞാൻ : അത് ഇവിടുന്ന് ഒത്തിരി ദൂരം ഇല്ലേ...
പ്രിയ : അതേ എട്ടാ അതിനാണ് ഞാൻ നിങ്ങളെയും കൂടെ എന്റെ കൂടെ കൂട്ടിക്കൊണ്ടുപോകുന്നത് എനിക്ക് ഒറ്റക്ക് പോകാൻ വയ്യ പേടിയാണ്.
ബിജു ഉടനെ ഒരുങ്ങി പ്രിയയുടെ കൂടെ പുറപ്പെട്ടു സന്ധ്യ ആയതുകൊണ്ട് അവളെ ഒറ്റക്ക് വിടാൻ പറ്റിയ സമയമല്ല.
കാറിൽ വച്ച് പ്രിയ കുറച്ചു കാര്യങ്ങൾ എന്നോട് പറഞ്ഞു.
ഓസ്ട്രേലിയയിലായിരുന്ന സുരേഷ് നാട്ടിലേക്ക് വന്നിട്ട് രണ്ട് മൂന്നു ദിവസമായി... മിനിഞ്ഞാന്ന് രാത്രി മദ്യപിച്ച് കാറോടിച്ച് വരുത്തി വച്ച അപകടത്തിൽ ഇടത്തെ കാലിന് ചെറിയ ഫ്രക്ചർ.
അത് ഓപ്പറേഷനിലൂടെ നേരെയാക്കാനാണ് ഇപ്പോൾ ഹോസ്പിറ്റലിൽ കിടക്കുന്നത്. വിദഗ്ധ ചികിത്സയുടെ പേരിൽ ഇപ്പൊ അമൃതയിൽ കിടക്കുന്നു. പ്രിയ
💬 Comments
View all comments