0%

Chapter Title : പ്രിയം പ്രിയതരം 13 [Freddy Nicholas] [Climax]

Author : Freddy Nicholas Read All Parts 421

പ്രിയം പ്രിയതരം 13

Priyam Priyatharam Part 13 | Freddy Nicholas

[ Previous Part ] [ www.kkstories.com ]


എന്റെ പ്രിയപ്പെട്ട എല്ലാ സുഹൃത്തുക്കൾക്കും...

ഇത് ഫ്രഡ്‌ഡിയുടെ അവസാനത്തെ കഥയാണ്. ഈ കഥ തുടങ്ങിയത് മുതൽ അവസാനം വരെയും എന്റെ കഥയോട് നീതി പുലർത്തി സഹകരിച്ച എല്ലാ മാന്യ വായനക്കാർക്കും ഫ്രഡ്‌ഡിയുടെ അകമഴിഞ്ഞ നന്ദി.

എന്ന്

ഫ്രഡ്‌ഡി നിക്കോളാസ്.


❤️❤️❤️❤️

കോൺഫറൻസും കഴിഞ്ഞ് കൂടെ ഉണ്ടായിരുന്നവർ എല്ലാവരും നാലാം ദിവസം തന്നെ തിരിച്ചു പോയി.... പക്ഷേ ബിജുവിന് അവിടെ ഒന്നു രണ്ടു പേരെ കാണേണ്ട ആവശ്യമുണ്ടായിരുന്നത് കൊണ്ട് ഞാൻ വീണ്ടും അവിടെത്തന്നെ തങ്ങി.

കോൺഫ്രൻസ് കഴിഞ്ഞദിവസം അന്ന് തന്നെ തിരികെ വരില്ല എന്ന് അറിയിക്കാനായി വീട്ടിലേക്ക് വിളിച്ചു പറയുകയുണ്ടായി.

ഒപ്പം പ്രിയയെ വിളിച്ച് പറയാനായി അവളുടെ ഫോണിലേക്ക് ഞാൻ കോൾ ചെയ്തു നോക്കി പക്ഷേ സ്വിച്ച് ഓഫ് ആയിരുന്നു.

പിന്നീട് ഉള്ള രണ്ട് ദിവസം ഞാൻ തിരക്കിലായിരുന്നതു കൊണ്ട് അവളെ വീണ്ടും വിളിച്ചിട്ട് കിട്ടിയില്ല... പിന്നെ നാഴികയ്ക്ക് നൂറുവട്ടം പിണങ്ങുന്ന സ്വഭാവമുള്ളതുകൊണ്ട് അതിന്റെ പേരിൽ ഞാൻ തിരിച്ചു വിളിക്കാനും പോയില്ല.

എല്ലാം കഴിഞ്ഞ് പോയതിന്റെ ഏഴാമത്തെ ദിവസമാണ് ഞാൻ വീട്ടിലേക്ക് തിരിച്ചെത്തിയത്.

ഞാൻ വീട്ടിലെത്തിയ ഉടൻ കുളിക്കാനുള്ള തയ്യാറെടുപ്പിലായി, എല്ലാം കഴിഞ്ഞ് സിനി ചേച്ചി മേശപ്പുറത്തെടുത്തു വച്ച ചായ കുടിക്കാൻ നേരത്ത് എന്റെ ഫോണിൽ കാൾ വന്നു.

കാൾ പ്രിയയുടേതാന്ന്...

എടുക്കണോ വേണ്ടയോ എന്ന രണ്ടുമനസ്സോടെ ഇരുന്നുവെങ്കിലും യാഥാർഥ്യ ബോധം വേണ്ടത് ആണുങ്ങൾക്കാണെന്ന് ഞാൻ മനസിലാക്കി ഞാൻ ഫോൺ റെസിവ് ചെയ്തു.

ഹലോ... പ്രിയ...

ഹലോ... ഏട്ടാ... സോറി ഏട്ടാ എന്റെ ഫോണിൽ ബാറ്ററി ചാർജ് തീർന്നിരുന്നു അതാ ഓഫായി പോയത്.

ഞാൻ ഇപ്പൊ വീട്ടിലുണ്ട്, ഒന്ന് കാണാൻ പറ്റുവോ...??

അഹ്... ഞാൻ അങ്ങോട്ട് വരാം..!

ഞാൻ സിനിചേച്ചിയെ നോക്കി...അവരുടെ മുഖത്തും എന്തോ ഒരു തരം വിഷാദം.

ഞാൻ തിരികെ വീട്ടിലെത്തുന്നതിന്റെ ഒരു മണിക്കൂർ മുൻപ് മാത്രമാണ് പ്രിയ ആ വീട്ടിലേക്ക് തിരിച്ചെത്തിയത് എന്ന് സിനി ചേച്ചി പറഞ്ഞിട്ട് ഞാൻ അറിഞ്ഞു.

ഞാൻ ഉടനെ തന്നെ പ്രിയയുടെ വീട്ടിലേക്ക് പോയി പ്രിയയെ കണ്ടു. ആകെ ശോകമൂകമായ അന്തരീക്ഷം... സങ്കടം നിഴലിക്കുന്ന മുഖത്തോടു കൂടിയാണ് പ്രിയ എന്നെ വരവേറ്റത്.

ഞാൻ : എന്തുപറ്റി പ്രിയ...?

പ്രിയ : ഒന്നുമില്ല ഏട്ടാ...!!

ഞാൻ : എന്താ നീ ഫോൺ എടുക്കാത്തത്

💬 Comments

View all comments