0%

Chapter Title : പ്രിയം പ്രിയതരം 2 [Freddy Nicholas]

Author : Freddy Nicholas Read All Parts 1.2K

നിൽക്കുന്നത് സാക്ഷാൽ റഫീഖ്... ഒരു കാലത്ത് എന്റെ എല്ലാമെല്ലാമായിരുന്ന എന്റെ റഫീഖ്...

ആ മുഖത്ത് നോക്കാനുള്ള ധൈര്യം എനിക്കില്ലാതായി പോയി. ഞാൻ രണ്ടു നിമിഷം ശിരസ്സ് താഴ്ത്തി ഇരുന്നു.

എന്റെ മനസ്സിന്റെ ബാലൻസ് തിരിച്ചു കിട്ടാൻ എനിക്ക് കുറച്ചു നേരം വേണ്ടി വന്നു.

ന്യൂ മാരീഡ് കപ്പ്ൾസ് ആണെന്നെ തോന്നുമെങ്കിലും കല്യാണം കഴിഞ്ഞ് രണ്ടു വർഷത്തിലധികമായി എന്നാണ് പറഞ്ഞത്. ആറുമാസം തികയാത്ത ഒരു കൊച്ചുമുണ്ട് കൈയ്യിൽ.

നേരിയ വിറയാർന്ന സ്വരത്തിൽ റഫീഖ് സ്വയം പരിചയ പെടുത്തി. ഹായ്... ഞാൻ റഫീഖ്... ഇത് എന്റെ ഭാര്യ മുംതാസ്....!!

റഫീഖ് എന്റെ മുഖത്ത് ഒരു സെക്കന്റ് നോക്കിയെങ്കിലും പെട്ടെന്ന് ആ നോട്ടം പിൻവലിച്ചു.

♦️♦️..10

ഹായ്... ഞാൻ സുരേഷ് മേനോൻ ... മീറ്റ് മൈ വൈഫ് മിസിസ് പ്രിയങ്ക മേനോൻ. ഞാൻ പതുക്കെ എന്റെ നോർമൽ കണ്ടിഷൻലേക്ക് വരുകയായിരുന്നു.

രണ്ടു പേരുടെയും മുഖത്തുനോക്കി ഞാൻ ചിരി വരുത്താൻ ശ്രമിച്ചു.

എത്രയും പെട്ടെന്ന് അവിടെനിന്ന് ഇറങ്ങിപ്പോകാൻ ആണ് ഞാൻ ആഗ്രഹിച്ചത്. അപ്പോഴേക്കും റഫീഖിന്റെ ഭാര്യ ഞങ്ങൾക്ക് കോൾഡ് ഡ്രിങ്ക്സ് ഉണ്ടാക്കി കൊണ്ടുവന്നു.

കോൾഡ് ഡ്രിങ്ക്സും സ്നാക്സും കഴിച്ചു കൊണ്ടിരിക്കെ, സുരേട്ടൻ റഫീക്കിനോട്‌ കമ്പനിയുടെ വിശേഷങ്ങൾ പറഞ്ഞു പരിചയപ്പെടുത്തുകയായിരുന്നു. കമ്പനിയിൽ റഫീഖ് സുരേട്ടന്റെ കീഴ്ദ്യോഗസ്ഥൻ അയാണ് ചാർജടുത്തത്.

ഞാനും മുംതാസും കൂടി അല്പം മാറിനിന്ന് ചെറിയ പരിചയപ്പെടലും, കൊച്ചു വർത്തമാഞങ്ങളും, വിശേഷം പറച്ചിലും ഒക്കെ നടത്തി എന്നല്ലാതെ എനിക്ക് എത്രയും പെട്ടെന്ന് അവിടെ നിന്നും രക്ഷപ്പെട്ടാ മതി എന്ന് തന്നെയായിരുന്നു.

പക്ഷെ ഇതിനിടെ ഞാൻ അവിടെ ഒരു വലിയ വിരോധാഭാസം കണ്ടു... ഒരു

💬 Comments

View all comments