0%

Chapter Title : പ്രിയം പ്രിയതരം 2 [Freddy Nicholas]

Author : Freddy Nicholas Read All Parts 1.2K

ഒരു വലിയ ഹൃദയ വേദനയോടുകൂടി റഫീക്കിന്റെ മുഖത്ത് നോക്കി മൂകമായി യാത്ര പറഞ്ഞു ഞാൻ അവിടെ നിന്നും പടിയിറങ്ങി. അന്ന് രാത്രി മുഴുവനും ഞാൻ ഉറങ്ങിയില്ല.

എന്റെ നഷ്ട്ട സ്വപ്നങ്ങളെ ഓർത്തു ഞാൻ വിലപിച്ചു.

അതിന് ശേഷം കുറെ ദദിവസം റഫീഖിനെ പുറത്തെങ്ങും കണ്ടതുമില്ല...

ഒരു പരിചയം പുതുക്കൽ എന്ന നിലക്ക് അദ്ദേഹത്തിന്റെ ഫോൺ നമ്പർ പോലും ഞാൻ വാങ്ങിയില്ലല്ലോ എന്നോർത്ത് എനിക്ക് വലിയ ദുഃഖം തോന്നി.

അങ്ങനെ രണ്ടുമൂന്നു ആഴ്ചക്ക് ശേഷം ഒരു വ്യാഴാഴ്ച ദിവസം ഞാൻ ഓഫീസിൽ ഇരിക്കുന്ന നേരത്ത് ആകസ്മികമായി സുരേട്ടന്റെ ഫോൺ കാൾ വന്നു.

ഹലോ... മോളേ പ്രിയ...!! എന്ത് ചെയ്യുകയാ എന്റെ മോള്...?? എന്തെങ്കിലും കാര്യം നടക്കണമെങ്കിൽ എന്റെ ഭർത്താവ് എന്നെ അഭിസംബോധന ചെയ്യുന്നത് ""മോളേ"" എന്നാണ്... ഈ വാക്കിന്റെ മുൻപിലോ, പുറകിലോ എന്തെങ്കിലും കൂട്ടി ചേർക്കുന്നുണ്ടോ എന്നെനിക്കറിയില്ല.

""ഹലോ... എന്താ ചേട്ടാ...??, ഞാൻ ഓഫീസിലാ...""

""ഇന്ന് വൈകീട്ട് ഞാൻ ഒരിത്തിരി നേരത്തേ എത്തും കേട്ടോ... ഞങ്ങളുടെ സെക്ഷൻ സൂപ്പർവൈസറിന്റെ വെഡിങ്ങ് ആനിവേഴ്സറി പാർട്ടിയാണ്, നമ്മുക്ക് പോകാം.""

♦️♦️..12

""ഓക്കേ ചേട്ടാ... പോകാം... പക്ഷെ ഞങ്ങളുടെ കാർ വർക്ക്‌ ഷോപ്പിലല്ലേ, കിട്ടുമോ...??""

""അത് കുഴപ്പമില്ല... റഫീക്കും ഫാമിലിയും വരുന്നുണ്ട്, നമ്മുക്ക് റഫീഖിന്റെ കാറിൽ പോകാം.""

""ശരി... പക്ഷെ ഒരു കണ്ടിഷൻ... ചേട്ടൻ ഇന്ന് മദ്യപിക്കരുത്... കുടിക്കില്ലന്ന് വാക്ക് തന്നാലേ ഞാൻ നിങ്ങളുടെ കൂടെ വരത്തുള്ളൂ. അത് പാർട്ടിയായാലും ശരി വേറെ എന്ത് കാര്യത്തിനായാലും ശരി.""

""അയ്യോ, ഇല്ലമോളെ... നിന്നാണെ സത്യം... ഞാൻ കഴിഞ്ഞ ആഴ്ചയോടെ എല്ലാം നിറുത്തിയല്ലോ... പിന്നെ എന്താ...??""

💬 Comments

View all comments