Chapter Title : പ്രിയം പ്രിയതരം 5 [Freddy Nicholas]
വ്യക്തിക്ക് താൻ എന്ത് കൊടുത്താൽ മതിയാവും എന്ന് തോന്നിപോയ നാൾ...
ഒരു അരമണിക്കൂറിനുള്ളിൽ തന്റെ അമ്മ നോർമൽ കണ്ടിഷനിലേക്ക് തിരികെ വന്നപ്പോൾ എല്ലാവരും അവരവരുടെ സ്വസ്ഥാനങ്ങളിലേക്ക് വലിഞ്ഞു.
അപ്പച്ചി താഴെ വിരിച്ച വിരിപ്പിൽ ചുരുണ്ടു കൂടിയപ്പോഴും ബിജുവും പ്രിയയും മാത്രം അവശേഷിച്ചു അവിടെ.
പ്രിയയോട് മാത്രം ബിജു പ്രത്യേകം നിർദ്ദേശിച്ചു. പ്രിയ... നീ തൽക്കാലം അമ്മേടെ അടുത്ത് തന്നെ ഉണ്ടാവണം, തികച്ചും ഒരു മണിക്കൂർ വരെ.
ശ്വാസം മുട്ടലിന്റെ ടാബ്ലറ്റും, ഇഞ്ജക്ഷനും ഞാൻ ഇപ്പൊ കൊടുത്തിട്ടുണ്ട്... പെട്ടെന്ന് ബിപി കൂറഞ്ഞു പോയതാണ് പ്രശ്നമായത്.
അതിനിടെ അവർക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉള്ളതായി കണ്ടാൽ എന്നെ വിളിക്കണം കേട്ടോ... അത് കഴിഞ്ഞ് നീ പോയി ഉറങ്ങിക്കോളൂ... പേടിക്കേണ്ട... കരയുകയും വേണ്ട. എല്ലാം ശരിയാവും... ഞാനില്ലേ ഇവിടെ ദൈവവും... പിന്നെ എന്തിനാ ടെൻഷൻ...
പ്രിയ : ഏട്ടാ... അവൾ വിങ്ങി വിതുമ്പി.
ബിജു : ങ്ങുഹും.... ശ്ഷ്ഷഷ്.....നൊ... നൊ... ഒച്ചവയ്ക്കരുത്... ഇപ്പൊ അവരുറങ്ങിക്കോട്ടെ..... പിന്നീട് സംസാരിക്കാം. Ok...?!!
കഴിഞ്ഞ രാത്രി ഏട്ടന്റെ മുറിയിൽ പോയി ഒരു കുസൃതിയുടെ വഴിയിലൂടെ, താൻ ചെയ്‌ത തെറ്റിന് ഏട്ടനോട് ഉഡായിപ്പിൽ ഒരു മാപ്പ് പറഞൊപ്പിച്ചു വെങ്കിലും, ഈ നിമിഷം, ഒന്ന് പൊട്ടിക്കരഞ്ഞ് അതേ തെറ്റിന് ഒന്നുകൂടി ആത്മാർത്ഥമായി മാപ്പ് പറയണമെന്ന്, ഒന്ന് മനസ്സറിഞ്ഞ്, ആ പാദങ്ങളിൽ വീണ് ചുംബിച്ചു കൊണ്ട് ഒരിക്കൽ കൂടി തുറന്ന മനസ്സോടെ മാപ്പിരക്കണമെന്ന് പ്രിയയ്ക്ക് തോന്നി.
ബിജു തന്റെ മുറിയിലേക്ക് സ്‌കൂട്ടായെങ്കിലും ഉണർന്ന് തന്നെ ഇരുന്നു. അത്രയും നേരം പ്രിയ അമ്മയെ സസൂക്ഷ്മമം നിരീക്ഷിച്ചു.
ഓരോ അരമണിക്കൂർ കഴിയുമ്പോഴും ബിജു ആരുമറിയാതെ
💬 Comments
View all comments