0%

Chapter Title : പ്രിയം പ്രിയതരം 6 [Freddy Nicholas]

Author : Freddy Nicholas Read All Parts 143

എന്റെ പുന്നാര പെങ്ങള്.

പ്രിയ : അപ്പൊ ഇത്രേം നാള് ഞാൻ ചീത്തകുട്ടി യായിരുന്നോ...??

ഞാൻ : അല്ല... അങ്ങനെ ഞാൻ പറഞ്ഞോ..?? നിന്റെ മനസ്സ് നല്ല വെള്ള കടലാസ് പോലെ ക്ലിയർ എന്നാണ് ഞാൻ ഉദ്ദേശിച്ചത്.

പക്ഷെ, എന്റെ കാഴ്ചപാടിൽ നിനക്കാണ് ഇപ്പോൾ എന്നോടാണ് പിണക്കം...

പ്രിയ : ഒന്നുല്ല്യ ഏട്ടാ... ഒരു ദീർഘ നിശ്വാസമെടുത്തു കൊണ്ട് അവൾ പ്രതിവചിച്ചു.

ഞാൻ : പിന്നെ... എന്താ, നിന്റെ പ്രശ്നം..?? കഴിഞ്ഞ രാത്രി ഞാൻ നിന്നോട് കാട്ടിയത് മോശമായി പോയി എന്ന തോന്നലുണ്ടായോ നിനക്ക്..?? ഞാൻ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു.

പ്രിയ : എയ്.... അങ്ങനെയൊന്നുമില്ല... മനസ്സിന് വല്ലാത്ത ഒരു പ്രയാസം... ഒരുതരം ഹാങ്ങോവർ.

ഞാൻ : പിന്നെ... അടുത്തയാഴ്ച എനിക്കൊരു ദീർഘ യാത്രയുണ്ട് റെപ്പ്മാരുടെ സ്റ്റേറ്റ് കോൺഫറൻസ്.

പ്രിയ : എങ്ങോട്ട്...??

ഞാൻ : ബാംഗ്ലൂർക്ക്... രണ്ടുമൂന്നുദിവസം കഴിഞ്ഞേ വരൂ... അമ്മയുടെ കാര്യങ്ങൾ നീ തന്നേ വേണം നോക്കാൻ.

പ്രിയ : ആണോ... ആയിക്കോട്ടെ. നിസംഗ ഭാവത്തോടെ അവൾ പറഞ്ഞു.

ഞാൻ : എന്താ നിനക്ക് ഒരു ഉന്മേഷക്കുറവ്...?? എന്ത് പറ്റി..??

പ്രിയ : ഒന്നുമില്ലാന്ന് പറഞ്ഞില്ലേ..!

ഞാൻ : അതല്ല എന്തോ ഉണ്ട്, പറ. അല്ലാതെ നീ ഇങ്ങനെ അല്ല. നിന്നെ എനിക്കറിയില്ലേ മോളെ... ഞാൻ കേൾക്കാൻ പാടില്ലാത്ത കാര്യമാണെങ്കിൽ വേണ്ട...!!

പ്രിയ : ഒന്നുമല്ല ഏട്ടാ... അത് എന്റെ കമ്പനിയിൽ നിന്ന് ബോസിന്റെ മെയിൽ വന്നിട്ടുണ്ട്,... ഈ മാസം അവസാനം ജോലിക്ക് ജോയിൻ ചെയ്യാൻ... അതിന്റെ ടെൻഷനിലാ ഞാൻ.

ഞാൻ : ഓഹ്... അത്രയേ ഉള്ളൂ ഇതിനാണോ ഇത്ര വലിയ ബിൽഡപ്പ്...??

പ്രിയ : അപ്പോ... ഞാൻ പോകുമ്പോ.. നിങ്ങൾക്കൊന്നും സങ്കടം ഇല്ലല്ലോ ല്ലേ...??

ഞാൻ ഒരു നിമിഷം മൂകമായി നിന്നു. സത്യത്തിൽ അത് കേട്ടപ്പോൾ എന്റെ നെഞ്ചിനുള്ളിൽ ഒരു വല്ലാത്ത പിടച്ചിൽ അനുഭവപ്പെട്ടു.

ഞാൻ : സങ്കടം ഇല്ലന്ന് മാത്രം പറയരുത്... അധികം അടുക്കാതിരിക്കാൻ പരമാവധി ശ്രമിക്കുകയാണ് ഞാൻ... നിന്റെ അകൽച്ചയുടെ വേദനയറിയാതിരിക്കാൻ.

പ്രിയ : പോകാതെ പറ്റില്ല ഏട്ടാ... ചിലവേറിയ ദിവസങ്ങളാണ് ഇനി വരാൻ പോകുന്നത്. അമ്മേടെ സർജറി... ഹോസ്പിറ്റലിൽ എക്സ്പെൻസ്, മരുന്ന് അങ്ങനങ്ങനെ.

ഞാൻ : മൂന്നു മാസത്തെ ലീവുണ്ടെന്നല്ലേ കഴിഞ്ഞ ദിവസം നീ പറഞ്ഞത്..?? ഇപ്പൊ എന്ത് പറ്റി.

പ്രിയ : കമ്പനി പോളിസിസ് എപ്പോഴും സ്റ്റാഫിനു ബാധകമാണ്. അനുസരിച്ചില്ലങ്കിൽ ടെർമിനേറ്റ്

💬 Comments

View all comments